നൂറ് മില്യണ്‍ പൗണ്ടിന്റെ യൂറോ ലോട്ടറിയുടെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. യൂറോപ്പിലെ മുഴുവന്‍ ജനങ്ങളും നോക്കിയിരുന്ന ലോട്ടറിഫലം ആഞ്ചല ഡെവസ് എന്ന സ്ത്രീയെയാണ് അനുഗ്രഹിച്ചത്. എന്നാല്‍ ആദ്യദിനത്തിലെ വാര്‍ത്തകള്‍ക്കുശേഷമാണ് മറ്റൊരു വാര്‍ത്ത പുറത്തുവന്നത്. ലോട്ടറിയാല് അനുഗ്രഹിക്കപ്പെട്ട ഈ സ്ത്രീ അഞ്ച് വര്‍ഷം മുമ്പ് മകനെയും ഭര്‍ത്താവിനെയും വീട്ടില്‍നിന്ന് പുറത്താക്കിയ മഹിളാരത്നമാണ്.
പന്ത്രണ്ട് വയസ്സുള്ള മകന് സ്റ്റീവന്‍ ലീമാനെയും ഭര്‍ത്താവ് ജോണിനേയും അഞ്ച് വര്‍ഷം മുമ്പ് ഒരു കാരുണ്യവും കൂടാതെ പുറത്താക്കിയ ആളാണ് ലോട്ടറി ജേതാവ് ആഞ്ചല ഡെവാസ് എന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ബ്രിട്ടണെ ഞെട്ടിച്ചുകളഞ്ഞു എന്നതാണ് സത്യം. എന്തായാലും അല്പം മെലോഡ്രാമയുടെ മെമ്പൊടിയോടെ ആഞ്ചലയുടെ ക്രൂരത പത്രങ്ങളില്‍ നിറഞ്ഞുനിന്നു. എന്നാല്‍ അതിന് ബദലായി മറ്റൊരു കഥ പൊടിപ്പും തൊങ്ങലുംവെച്ച് പത്രങ്ങളില്‍ നിറയുന്നുണ്ട്. അത് ആഞ്ചല ഡെവാസിന്റെ മുന്‍കാല ജീവിതവും വീടുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്.
പറഞ്ഞു വരുമ്പോള്‍ ഇത്രേയുള്ളു കഥ. ആഞ്ചല ഡെവാസ് ലോട്ടറിയടിക്കുന്നതിന് മുമ്പ് താമസിച്ചിരുന്നത് ആഴ്ചയില്‍ 85 പൗണ്ടിന്റെ ഒരു വാടകവീട്ടില്‍ ആയിരുന്നുവെന്നാണ് ഒരു കഥയില്‍ പറയുന്നത്. അങ്ങേയറ്റം ദുരിതപൂര്‍ണ്ണമായ ജീവിതാണ് അവര്‍ നയിച്ചിരുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു. അഞ്ച് വര്‍ഷംമുമ്പ് ഭര്‍ത്താവും മകനുമൊത്ത് ഈ രണ്ടുമുറി വാടകവീട്ടിലാണ് ആഞ്ചല ഡെവാസും കുടുംബവും താമസിച്ചിരുന്നത്.
അത്രയൊന്നും സൗകര്യമില്ലാത്ത കാരവാനിലാണ് ആഞ്ചല താമസിച്ചിരുന്നത് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍ യൂറോ മില്യണ്‍ ലോട്ടറി അടിച്ചതിനെത്തുടര്‍ന്ന് ലണ്ടന്‍ സമീപം വീടുവാങ്ങാന്‍ തയ്യാറെടുക്കുകയാണ് ആഞ്ചല ഡെവാസ്. എന്തായാലും മകനും ഭര്‍ത്താവുംകൂടി തനിക്കെതിരെ വാര്‍ത്ത കൊടുത്തതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ ഈ വാര്‍ത്ത വന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല