സുജു ജോസഫ് (സാലിസ്ബറി): പുതുമുഖങ്ങളെയും പരിചയസമ്പന്നരെയുമുൾപ്പെടുത്തി സാലിസ്ബറിബറി മലയാളി അസ്സോസിയേഷൻ 2021 -23 കാലയളവിലേക്കുള്ള ഭരണസമിതി നിലവിൽ വന്നു. ഷിബു ജോൺ പ്രസിഡന്റായും ഡിനു ഓലിക്കൽ സെക്രട്ടറിയായും ഷാൽമോൻ പങ്കെത് ട്രഷററായുമുള്ള ഭരണസമിതിയാകും സംഘടനയ്ക്ക് നേതൃത്വം നൽകുക.
മാർച്ച് 27ശനിയാഴ്ച നടന്ന സൂം വഴി നടന്ന വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പും നടന്നത്. സംഘടനയുടെ രക്ഷാധികാരിയായി ശ്രീ ജോസ് കെ ആന്റണിയും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി രാജി ബിജുവും ജോയിന്റ് സെക്രട്ടറിയായി നിധി ജയ്വിനും ജോയിന്റ് ട്രഷററായി ജ്യോതിഷ് ജോസും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നിർവ്വാഹക സമിതിയംഗങ്ങളായി കുര്യാച്ചൻ സെബാസ്റ്റിയൻ, മേഴ്സി സജീഷ്, ജിനോയെസ് കിഴക്കേപ്പറമ്പിൽ, എം പി പദ്മരാജ്, സുജു ജോസഫ് തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു. യുക്മ പ്രതിനിധികളായി സുജു ജോസഫ്, എം പി പദ്മരാജ്, ഡിനു ഓലിക്കൽ എന്നിവരെയും പൊതുയോഗം ചുമതലപ്പെടുത്തി.
കോവിഡ് പ്രോട്ടോക്കോൾ നിയമങ്ങൾ പാലിച്ച് മാർച്ച് 27 ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ മുൻ പ്രസിഡന്റ് സുജു ജോസെഫിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗത്തിൽ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി മേഴ്സി സജീഷും ഫിനാൻഷ്യൽ റിപ്പോർട്ട് ട്രഷറർ എം പി പദ്മരാജ് അവതരിപ്പിച്ചു. പൊതുയോഗത്തിന് ശ്രീമതി സിൽവി ജോസ് സ്വാഗതവും ശ്രീ ജോബിൻ ജോസ് നന്ദിയും രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ചുമതലകൾ എം പി പദ്മരാജന്റെ നേതൃത്വത്തിലായിരുന്നു നടന്നത്.
കോവിഡ് നിയന്ത്രണങ്ങൾ മാറുന്ന മുറയ്ക്ക് സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും മുതിർന്നവർക്കും കുട്ടികൾക്കും കലാ കായിക രംഗങ്ങളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് ഷിബു ജോൺ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല