സ്വന്തം ലേഖകൻ: ഓസ്കറിൽ ചരിത്രം കുറിച്ച് ക്ലോയ് ഷാവോ. നൊമാഡ് ലാൻഡ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധാനത്തിന് ഓസ്കർ നേടുന്ന രണ്ടാമത്തെ വനിതയായി ക്ലോയ് മാറി. ചൈനീസ് വംശജ ക്ലോയ് ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്. മികച്ച നടനുള്ള പുരസ്കാരം 83-ാം വയസിൽ ആന്റണി ഹോപ്കിൻസ് നേടി. ദ ഫാദർ എന്ന ചിത്രത്തിലെ അഭിനത്തിനാണ് പുരസ്കാരം. നോമാഡ് ലാൻഡിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഫ്രാൻസിസ് മക്ഡോർമണ്ട് കരസ്ഥമാക്കി. മികച്ച ചിത്രമായി ക്ലോയ് ഷാവോ സംവിധാനം ചെയ്ത നോമാഡ് ലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു.
ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാനിയൽ കലൂയ മികച്ച സഹനടനായി. മിനാരി എന്ന ചിത്രത്തിലെ അഭിയനത്തിന് യുൻ യു ജാംഗ് സഹനടിക്കുള്ള പുരസ്കാരത്തിന് അർഹയായി. ഫാദർ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ക്രിസ്റ്റഫർ ഹാംപ്റ്റണ്‍, ഫ്ളോറിയൻ സെല്ലാർ എന്നിവർക്ക് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള പുരസ്കാരം എമറാൾഡ് ഫെനലിൻ നേടി. പ്രോമിസിംഗ് യംഗ് വുമണ്‍ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയതിനാണ് പുരസ്കാരം.
മറ്റ് പുരാസ്കാരങ്ങൾ:-
വിദേശ ഭാഷാചിത്രം: അനദർ റൗണ്ട്
വിഷ്വൽ ഇഫക്റ്റ്സ്: ടെനെറ്റ് (ആൻഡ്യ്രു ജാക്സണ്, ഡേവിഡ് ലീ, ആൻഡ്യ്രൂ ലോക്ലി, സ്കോട്ട് ഫിഷർ)
ഡോക്യുമെന്ററി ഫീച്ചർ-മൈ ഒക്ടൊപസ് ടീച്ചർ (പിപ്പ ഏളച്ച്, ജെയിംസ് റീഡ്, ക്രെയ്ഗ് ഫോസ്റ്റർ)
ഡോക്യുമെന്ററി ഷോർട്ട് സബ്ജക്റ്റ്-കോളെറ്റ് (ആന്തണി ജിയാഷിനോ, ആലിസ് ഡൊയാർഡ്)
ആനിമേറ്റഡ് ഫീച്ചർ ഫിലിം: സോൾ (പീറ്റ് ഡോക്ടർ, ഡാന മറെ)
ആനിമേറ്റഡ് ഹ്രസ്വചിത്രം: ഇഫ് എനിത്തിംഗ് ഹാപ്പൻസ് ഐ ലവ് യു (വിൽ മക്കോർമാക്ക്, മൈക്കൽ ഗോവിയർ)
ശബ്ദലേഖനം: സൗണ്ട് ഓഫ് മെറ്റൽ (നിക്കോളസ് ബെക്കർ, ജെയ്മി ബാക്ഷി, മിഷെല്ലെ കൗട്ടൊലെൻസ്, കാർലോസ് കോർട്ടിസ്, ഫിലിപ്പ് ബ്ലാദ്)
ലൈവ് ആക്ഷൻ ഹ്രസ്വചിത്രം: ടു ഡിസ്റ്റന്റ് സ്ട്രെയ്ഞ്ചേഴ്സ് (സംവിധാനം-ട്രാവണ്‍ ഫ്രീ, മാർട്ടിൻ ഡെസ്മണ്ട് റോ)
വസ്ത്രാലങ്കാരം: ആൻ റോത്ത് (ചിത്രം-മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)
മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിംഗ്-സെർജിയോ ലോപസ്-റിവേറ, മിയ നീൽ, ജാമിക വിൽസണ്‍ (ചിത്രം-മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)
അന്താരാഷ്ട്ര ഫീച്ചർ ചിത്രം: അനഥർ റൗണ്ട (ഡെൻമാർക്ക്) സംവിധാനം: തോമസ് വിന്റർബർഗ്
ഫിലിം എഡിറ്റിംഗ്: മിക്കെൽ ജി നീൽസണ്‍ (സൗണ്ട് ഓഫ് മെറ്റൽ)
ഛായാഗ്രഹണം: എറിക് മെസേഷ്മിഡ് (മൻക്)
പ്രൊഡക്ഷൻ ഡിസൈൻ: മൻക് (സംവിധാനം-ഡേവിഡ് ഫിഞ്ചർ)
ചിത്രസംയോജനം: സൗണ്ട് ഓഫ് മെറ്റൽ.
ഗാനം: ഒറിജനൽ സോംഗ്
പശ്ചാത്തല സംഗീതം: ഒറിജനൽ സോംഗ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല