മിക്ക നടികളെയും പോലെ മലയാളി പെണ്‍കൊടിയായി വന്നു തെന്നിന്ത്യന്‍ ഗ്ലാമര്‍ ലോകത്തേക്ക് ചുവടു വെച്ച നടിയാണ് ഭാവന. കുടുംബ സദസ്സുകളുടെ ഹൃദയം കവര്‍ന്ന ഭാവന പിന്നീട് യുവാക്കളുടെ ഹരമായി മാറുകയായിരുന്നു. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സാന്നിദ്ധ്യമറിയിച്ചിട്ടുള്ള ഭാവനയുടെ ആദ്യ കന്നഡച്ചിത്രം ‘ജാക്കി’ പ്രദര്‍ശനത്തിനെത്തി. പുനീത് രാജ്കുമാറാണ് നായകന്. ലക്ഷ്മി എന്നാണ് ജാക്കിയിലെ ഭാവനയുടെ കഥാപാത്രത്തിന്റെ പേര്. ‘ജാക്കി’യിലൂടെ കന്നടയിലും അഭിനയിച്ചതിലൂടെ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും തന്റെ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു ഭാവന.’ജാക്കി’യിലെ പുനീതിനൊപ്പമുള്ള പ്രണയഗാനരംഗങ്ങളില് അല്പമൊക്കെ മേനി തുറന്നു കാട്ടുന്ന വസ്ത്രങ്ങളണിയാനും ഭാവന തയ്യാറായിട്ടുണ്ടത്രെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല