ന്യൂ കാസില്‍ കേരള കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ 2012 ജനുവരി എട്ടിന് സംഘടിപ്പിക്കുന്നു.
ന്യൂ കാസിലിലെ നോര്‍ത്ത് ഫെനം ഇംഗ്ലീഷ് മാട്ട്രിയെഴ്സ് ചര്‍ച്ചിന്റെ വകയായ പാരിഷ് ഹാളിലാണ് ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്. ജനുവരി എട്ടാം തീയ്യതി ഞായറാഴ്ച ഉച്ച തിരിഞ്ഞ് 4 മണി മുതല്‍ രാത്രി 9 മണി വരെയുള്ള ആത്മീയ സാംസ്കാരിക കലാ സന്ധ്യയില്‍ ന്യൂ കാസില്‍ കേരള കാത്തലിക് അസോസിയേഷനിലെ എല്ലാ കുടുംബങ്ങളും ഒന്നു ചേര്‍ന്ന് പുല്‍ക്കൂട്ടിലെ ഉണ്ണിയുടെ സ്നേഹവും സന്തോഷവും ചൈതന്യവും പങ്കു വെക്കാനായി കൂട്ടായ്മയിലെ എല്ലാ കുടുംബാംഗങ്ങളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി NKCA പ്രസിഡണ്ട് ശ്രീ ലൂക്ക് കൊയിപ്രയിലും സെക്രട്ടറി ശ്രീമതി ട്രീസ മാത്യുവും NKCA യുടെ പത്രക്കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:www.newcastlecatholics.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല