സ്വന്തം ലേഖകൻ: വർക്കല സ്വദേശിയായ മലയാളി യുവാവ് ബ്രിട്ടനിൽ ഹൃദയാഘാതം മൂലം മരിച്ചു. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ താമസിക്കുന്ന വിനീത് വിജയകുമാറാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ചത്. 25 വയസായിരുന്നു. ഫാർമസിസ്റ്റായ വിനീത് ഫാർമസ്യൂട്ടിക്കൽ റിക്രൂട്ട്മെന്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.
കോവിഡ് കാലമായതിനാൽ പതിവുപോലെ വീട്ടിലിരുന്നു ജോലി ചെയ്യുകയായിരുന്ന വിനീതിനെ പതിനൊന്നു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം ഹൃദയാഘാതമാണെന്നു സ്ഥിരീകരിച്ചു.
1993 മുതൽ ബ്രിട്ടനിൽ താമസിക്കുന്ന വർക്കല സ്വദേശിയായ വിജയകുമാർ –ബീന ദമ്പതികളുടെ മകനാണ്. യൂണിവേഴ്സിറ്റി ലക്ചററായ ദീപ സഹോദരിയാണ്. അപ്റ്റൺ പാർക്കിലെ വാഷിങ്ടൻ റോഡിൽ താമസിച്ചിരുന്ന പരേതനായ സുജീന്ദ്രന്റെ ചെറുമകനാണ് വിനീത്. എഴുപതുകളിൽ സിങ്കപ്പൂരിൽ നിന്നും ബ്രിട്ടനിലേക്കു കുടിയേറിയതാണ് ഇവരുടെ കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല