ദൈവ കരസ്പര്‍ശനത്താല്‍ അദ്ഭുതങ്ങള്‍ ചൊരിയുന്ന നൈറ്റ് വിജില്‍ ബെര്‍മിംഗ്ഹാമില്‍ എല്ലാ ദിവസവും നടത്തപ്പെടുന്നു. ബാല്‍സാള്‍ കൊമണിലെ ബ്ലെസഡ് റോബര്‍ട്ട് ഗ്രിസോള്‍ഡ് ചര്‍ച്ചില്‍ ഫാ. സോജി ഓലിക്കന്റെ നേതൃത്വത്തിലാണ് നൈറ്റ് വിജില്‍. എല്ലാ ദിവസവും രാത്രി പത്തിന് ആരംഭിച്ചു രാവിലെ നാലിന് ഫാ. സോജി ഓലിക്കന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന കുര്‍ബാനയോടെ സമാപിക്കും.
യു. കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കുട്ടികളടക്കം കുടുംബങ്ങള്‍ നൈറ്റ് വിജിളില്‍ സംബന്ധിക്കുന്നുണ്ട്. വിവിധ തരം മാനസിക പീഡകളില്‍ നിന്നും വിടുതിയും രോഗശാന്തികളും ആത്മീയ വളര്‍ച്ചകളും നൈറ്റ് വിജില്‍ പ്രാര്‍ത്ഥന മുഖാന്തിരം വിശ്വാസികള്‍ക്ക് അനുഗ്രഹമാകുന്നുണ്ട്. ലൗകിക സുഖമന്വേഷിച്ചുള്ള യാത്രയില്‍ നഷ്ടപ്പെട്ടുപോകുന്ന കുടുംബബന്ധങ്ങളെ കൂട്ടിച്ചേര്‍ക്കുവാനും പുതു തലമുറയ്ക്ക് വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ശക്തി വിജില്‍ സാക്ഷ്യം വഹിക്കുന്നു.
രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനു വേണ്ടി നടത്തപ്പെടുന്ന മധ്യസ്ഥ പ്രാര്‍ത്ഥനകളും നന്മ വിളയാടുന്ന ആത്മീയ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ യു.കെയിലെ മലയാളി സമൂഹത്തിന് സാധ്യമാകുവാനും ഉപകരിക്കുന്ന നൈറ്റ് വിജിലില്‍ എല്ലാ ദിവസവും വിശ്വാസികള്‍ എത്തുന്നത് ദൈവ ശക്തിയുടെ അദ്ഭുതപ്രകടനമാണ്. നൈറ്റ് വിജിലില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക- ജോസ് -0751536118.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല