സുജു ജോസഫ്, പി ആർ ഓ (സാലിസ്ബറി): സാലിസ്ബറി മലയാളിഅസ്സോസിയേഷൻ(എസ് എം എ) ആദ്യമായി സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള ട്വൻറി ട്വൻറി ക്രിക്കറ്റ് ടൂർണ്ണമെന്റ്മെയ് 31 ന്. എട്ടോളം ടീമുകൾ മാറ്റുരയ്ക്കുന്നടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായിആയിരം പൗണ്ടും എവർ റോളിങ് ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് അഞ്ഞൂറ് പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. യുക്മ ദേശീയ അദ്ധ്യക്ഷൻശ്രീ മനോജ് കുമാർ പിള്ള ടൂർണ്ണമെന്റ് ഉത്ഘാടനംനിർവ്വഹിക്കും.
നിലവിലെ കോവിഡ് പ്രോട്ടോക്കോൾ നിയമങ്ങൾ പാലിച്ച് നടത്തപ്പെടുന്ന ടൂർണ്ണമെന്റ് ഡിവൈസിസിലെ ഡിവൈസസ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാകും നടക്കുക. രണ്ടു പിച്ചുകളിലായി നടക്കുന്ന മത്സരങ്ങൾ രാവിലെഒൻപത് മണിയോടെ തന്നെ ആരംഭിക്കും. പിച്ച് വണ്ണിൽകെസിസിപി യും ഏദൻ ക്രിക്കറ്റ് ക്ലെബ്ബും പിച്ച് ടുവിൽചിയേർസ് നോട്ടിംഗ്ഹാം ക്രിക്കറ്റ് ക്ലെബ്ബും ടി ഐ സിസി യും തമ്മിലാകും ആദ്യ മത്സരങ്ങൾ. പതിനൊന്നരയോടെ ആരംഭിക്കുന്ന രണ്ടാം മത്സരങ്ങളിൽ എസ് എം എ ചലഞ്ചേഴ്സും സ്വിൻഡനുംപിച്ച് വണ്ണിലും കൊമ്പൻസും ഗ്ലോസ്റ്റർ റോയൽ ക്രിക്കറ്റ്ക്ലെബ്ബും പിച്ച് ടുവിലും ഏറ്റുമുട്ടും. രണ്ടുമണിയോടെയാകും സെമിഫൈനൽ മത്സരങ്ങൾആരംഭിക്കുക.
ലോയൽറ്റി ഫിനാൻഷ്യൽ സർവീസസ്, കഫേ ദിവാലി, പ്രീമിയർ ആൻഡോവർ സ്റ്റോഴ്സ്, സീകോംഅക്കൗണ്ടൻസി സർവീസസ്, ജോബിസ് സ്വിച്ച്എനർജി & സേവ് മണി തുടങ്ങിയ പ്രമുഖരാണ്ടൂർണമെന്റിന്റെ സ്പോൺസർമാർ. മിതമായ നിരക്കിൽനാടൻ വിഭവങ്ങളോട് കൂടിയ ഭക്ഷണവും സംഘാടകർഒരുക്കിയിട്ടുണ്ട്.
പ്രസിഡന്റ് ഷിബു ജോൺ, സെക്രട്ടറി ഡിനുഓലിക്കൽ, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്ട്സ്കോർഡിനേറ്റർ ജിനോയെസ് തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണ്ണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായത്. സാലിസ്ബറിമലയാളി അസ്സോസിയേഷൻ രൂപം കൊടുത്ത എസ് എംഎ ചലഞ്ചേഴ്സ്(സ്മാക്) ആദ്യമായി മാറ്റുരയ്ക്കുന്നടൂർണ്ണമെന്റ് കൂടിയാണിത്. ക്യാപ്റ്റൻ അരുൺകൃഷ്ണൻറെയും വൈസ് ക്യാപ്റ്റൻ എം പിപദ്മരാജിന്റെയും നേതൃത്വത്തിലാണ് സ്മാക്കളത്തിലിറങ്ങുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞഎസ് എം എം മുൻ സെക്രട്ടറിയും അംഗവുമായിരുന്നസീന ഷിബുവിന്റെ സ്മരണാർത്ഥമാണ് ടൂർണ്ണമെന്റ്സംഘടിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല