ജീവിക്കുന്നത് ബോളിവുഡില്‍ ആണെങ്കിലും ലോക സെലിബ്രിറ്റികളില്‍ ഏറ്റവും മുന്നില്‍ തന്നെ പലപ്പോഴും സ്ഥാനം പിടിക്കാറുണ്ട് സെക്സി ഗേള്‍ കത്രീന കൈഫ്. ബോളിവുഡിലെ സുന്ദരതാരം കത്രീന കൈഫിന് കിരീടത്തില്‍ ഒരു തൂവല്‍ കൂടിയാനിപ്പോള്‍ കൂട്ടി ചെര്‍ക്കപ്പെട്ടിരിക്കുന്നത്. അത് ബോളിവുഡ്, ഹോളിവുഡിനപ്പുറം എല്ലാ സെലിബ്രിറ്റികളെയും കടത്തിവെട്ടി, ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ വീഡിയോ സെര്‍ച്ചിന്റെ സെപ്‌റ്ററംബര്‍മാസ റിപ്പോര്‍ട്ടില്‍ കത്രീന കൈഫിന് ഒന്നാം സ്‌ഥാനം. ലോക പ്രശസ്ത പോപ്‌താരം ബ്രിട്‌നി പിയേഴ്‌സിനെ രണ്ടാംസ്‌ഥാനത്തേക്ക് പിന്തള്ളിയാണ് കത്രീന ഈ നേട്ടം കൈവരിച്ചത് എന്നത് തിളക്കം കൂട്ടുന്നു.
സ്വതന്ത്ര മൊബൈല്‍ വീഡിയോ സര്‍വീസ് ആയ വ്യുക്ലിപ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കത്രീന ഒന്നാം സ്‌ഥാനംനേടിയതായി തെളിഞ്ഞത്. ലിഡ്‌സെലോഹന്‍, ബെയോണ്‍സ്, ഷക്കീറ എന്നിവരുള്‍പ്പെടുന്ന പത്തംഗഗ്രൂപ്പില്‍ ബോളിവുഡില്‍നിന്നുള്ള കരീന കപൂര്‍ നാലാം സ്‌ഥാനത്തും സോനാക്ഷിസിന്‍ഹ ആറാം സ്‌ഥാനത്തും എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന ഏറ്റവും കൂടുതല്‍ വീഡിയോ സെര്‍ച്ചില്‍ പുരുഷകേസരികളുടെ കൂട്ടത്തില്‍ ലിറ്റില്‍ മാസ്‌റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി.
അതോടൊപ്പം ഇന്ത്യന്‍ സെര്‍ച്ചുകളില്‍ മുന്‍പന്തിയില്‍നില്‍ക്കുന്നത് അജയ്‌ദേവ്‌ഗണ്‍-കങ്കണ റാനട്ടിന്റെ റാസ്‌ക്കല്‍ എന്ന ചിത്രത്തിലെ ബിക്കിനി ഷോട്ട്, ഡര്‍ട്ടിപിക്‌ചറിലെ നായിക വിദ്യാബാലന്റെ രണ്ട് ഗോസിപ്പ് വീഡിയോ എന്നിവ മുന്നിട്ടുനില്‍ക്കുന്നു. ആപ്പിളിന്റെ ഐഫോണ്‍ വഴിയാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ചുകള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൊട്ടുപിറകിലായി ബ്ലാക്‌ബെറി, നോക്കിയ എന്നിവയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല