മലയാളത്തിലെ യുവനടികള്‍ പലരും തങ്ങളുടെ നായികാപതവി സംരക്ഷിക്കാന്‍ പലതും ചെയ്തു കൂട്ടുന്ന പശ്ചാത്തലത്തില്‍ പഴയകാല നായിക നായികയായി തന്നെ തിരിച്ചെത്തുന്നു. ശ്രദ്ധേയ കഥാകൃത്ത് റജി നായര്‍ സംവിധായകനായി മാറുന്ന `കലികാലം’ ചിത്രത്തിലൂടെ ശാരദ മുഖ്യകഥാപാത്രമാകുന്നു. ഒരു ടീച്ചര്‍ കഥാപാത്രത്തിനാണ് ഈ ചിത്രത്തില്‍ ശാരദ ജീവന്‍ നല്‍കുന്നത്. മലയാളത്തിന്റെ ദുഃഖപുത്രിയെന്നറിയപ്പെടുന്ന അതുല്യ നായിക ശാരദ മലയാളസിനിമയില്‍ മടങ്ങിവരുന്ന വാര്‍ത്തകള്‍ അടുത്തിടെയായി നാം കേട്ട് കൊണ്ടിരിക്കുയായിരുന്നു.
ജയരാജ് ഒരുക്കുന്ന `നായിക’യിലൂടെയാണ് ശാരദ മടങ്ങിയെതുന്നത് അതും ശാരദയായിത്തന്നെ. അതോടൊപ്പം തന്റെ മടങ്ങിവരവില്‍ ശാരദയെത്തേടി കൂടുതല്‍ അവസരങ്ങള്‍ എത്തുന്നത്. അടുത്തചിത്രത്തില്‍ നായികയുടെവേഷം ചെയ്‌തുതന്നെയാണ് ശാരദ എത്തുന്നത്. . ലാലു അലക്‌സ്, അശോകന്‍, ലക്ഷ്‌മി ശര്‍മ്മ, സുരേഷ്‌കൃഷ്‌ണ, കൃഷ്‌ണ പ്രഭ തുടങ്ങിയവരും മറ്റ്
‘കലികാല’ത്തില്‍ പഴയകാലതാരം സത്താറും ഏറെക്കാലത്തെ ഇടവേളയ്‌ക്കുശേഷം ഈ ചിത്രത്തിലൂടെ ഒരു മടങ്ങിവരവ് നടത്തുന്നുണ്ട്. പിലാക്കണ്ടി ഫിലിംസിന്റെ ബാനറില്‍ പിലാക്കണ്ടി മുഹമ്മദലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്റെ മടങ്ങിവരവിലൂടെ ദുഃഖപുത്രിയെന്ന ഇമേജിന് കുറച്ചുമാറ്റംവരുന്ന റോളുകള്‍ ചെയ്യാനാണ് താത്‌പര്യമെന്ന് അടുത്തിടെ ശാരദ അറിയിച്ചിരുന്നു. അതുപ്രകാരം ഇനി കരുത്തുറ്റ കഥാപാത്രങ്ങളെയും ഉര്‍വശി ശാരദയില്‍നിന്നും പ്രതീക്ഷിക്കാം.
എന്നിരുന്നാലും ദുഃഖപുത്രി ഇമാജ് മലയാളത്തിന് ഏറെ പ്രിയപ്പെട്ടതാണ്. കഥാരചനാരംഗത്തുനിന്നും സംവിധാനത്തിലേക്കുള്ള ചുവടുവയ്‌പ്പില്‍ റെജി നായര്‍ മികച്ചൊരു ചിത്രത്തിനുള്ള ഒരുക്കങ്ങളിലാണ്. കഥയും സംവിധാനവും ഒരാള്‍ ചെയ്യുന്നതുകൊണ്ട് മനസിലുള്ളത് ഏറെക്കുറെ അതേപടി എത്തിക്കാനാവുകയും ചെയ്യും. നേരത്തെ `പട്ടളം`, `ഒരുവന്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയൊരുക്കിയ റജിനായര്‍ മമ്മൂട്ടിനായകനാകുന്ന വി.എം. വിനു ചിത്രത്തിനുവേണ്ടിയും കഥയൊരുക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല