1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാര്‍ മടങ്ങി. 16 മാസമായി നിരന്തര പോരാട്ടത്തിനൊടുവിലാണ് 16 ഇന്ത്യക്കാര്‍ മോചിതരാകുന്നത്. എയര്‍ ഇന്ത്യ വിമാനത്തിലാണ് 16 അംഗ സംഘം ഡല്‍ഹിയിലേക്ക് മടങ്ങിയത്. കപ്പല്‍ ഉടമയുമായുണ്ടായ തര്‍ക്കം ചരക്ക് ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുഎല്‍എല്‍ കപ്പലിലെ 16 ജീവനക്കാര്‍ കുവൈത്തില്‍ കുടുങ്ങിയത്.

തര്‍ക്കം നിയമ പോരാട്ടത്തിലേക്ക് നീങ്ങിയതിനിടയില്‍ ഇന്ത്യന്‍ എംബസ്സിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് മോചനം ലഭിക്കുകയായിരുന്നു. മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലും,ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ ജീവനക്കാരുടെ മടക്കയാത്രക്ക് സഹായകമായി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇന്നലെ ഡൽഹിയിലേക്ക് വിമാ‍നം കയറിയ 16 പേർ. മാസങ്ങളോളം ശമ്പളം ഇല്ലാത്ത അവസ്ഥയിലായിരുന്നു ഇവർ ഇവർ. ഒടുവിൽ ഭക്ഷണം പോലും ഇല്ലാത്ത സ്ഥിതിയിലെത്തി. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ സഹായത്താലാണ് ഇവർക്ക് ഏറെക്കാലം ഭക്ഷണം ലഭിച്ചത്. ഒമാനിൽനിന്ന് പുറപ്പെട്ട കപ്പലിൽ 2019 ഒക്ടോബർ മുതൽ ജീവനക്കാർ ദുരിതത്തിലായിരുന്നു. ചികിത്സ ലഭിക്കാൻ പോലും നടപടി ഉണ്ടായില്ല. 2020 ഫെബ്രുവരിയിലാണ് കപ്പൽ ഷുഐബ തുറമുഖത്ത് എത്തുന്നത്.

എന്നാൽ ജീവനക്കാർക്ക് കരയ്ക്കിറങ്ങാൻ അനുമതിയുണ്ടായിരുന്നില്ല. ആദ്യഘട്ടത്തിൽ ക്രൂ ചെയ്‌ഞ്ച് എന്നപേരിൽ ചിലർക്ക് കരയിലെത്താൻ സാധിച്ചെങ്കിലും പിന്നീട് അതും ഇല്ലാതായി. 2020 ഓഗസ്റ്റിൽ കപ്പിത്താൻ ഇല്ലെന്ന് പ്രഖ്യാപനം വന്നു. അതോടെ ജീവനക്കാരുടെ സ്ഥിതി കൂടുതൽ ദുരിതത്തിലായി. 16 ഇന്ത്യക്കാർ ഉൾപ്പെടെ 19 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പൽ ഉടമസ്ഥരും അതിനുള്ളിലെ വസ്തുക്കളുടെ ഉടമസ്ഥരും തമ്മിലുള്ള നിയമതർക്കമായിരുന്നു പ്രതിസന്ധിക്ക് കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.