സ്വന്തം ലേഖകൻ: ഇന്ത്യയിൽ വിതരണം ചെയ്യുന്ന ‘കോവിഷീൽഡ്’ വാക്സിനേഷൻ സൗദിയിൽ അംഗീകാരമുള്ള അസ്ട്രാ സെനിക വാക്സിനേഷനോട് തുല്യമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി. ഇത് റിയാദിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചു. ഇന്ത്യയിൽ മിക്കയിടങ്ങളും വ്യാപകമായി വിതരണം ചെയ്യുന്ന കോവിഡ് വാക്സിനേഷനാണ് കോവിഷീൽഡ്.
എന്നാൽ ഇത് സൗദിൽ അംഗീകാരം നേടിയ നാലു വാക്സീനുകളുടെ പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടാത്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. അതേസമയം, ഇതുസംബന്ധിച്ച ചർച്ച നടക്കുന്നതായും ഫലത്തിൽ സൗദി അധികൃതർ അംഗീകരിച്ചതായി ഇന്ത്യൻ അംബാസഡർ കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന മറ്റൊരു വാക്സീനായ കോവാക്സിന് ഇതുവരെ സൗദിയിൽ അംഗീകാരം ലഭിച്ചിട്ടില്ല. സൗദിയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ വാക്സിനേഷന് വേണ്ടി തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് സമർപ്പിക്കണമെന്നും ഇത് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ എഴുതണമെന്നുമാണ് നിർദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല