ചരിത്രം സിനിയാകുമ്പോള് പല തരത്തിലുള്ള വിവാദങ്ങളും ഉണ്ടാകുറുണ്ട്, ചരിത്രത്തെ സ്ക്രീനിലെത്തിക്കുമ്പോള്‍ സിനിമയ്ക്ക് ആവശ്യമായ ചേരുവകള്‍ ചേര്‍ക്കാനായി ചരിത്രം വളച്ചൊടിക്കുന്നത് പലപ്പോഴും അതിര് കടക്കാരുമുണ്ട് ഇത്തരത്തിലൊരു വിവാദതിനാണ് സ്വാതന്ത്രസമരസേനാനി മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ ജീവിതകഥ പറയുന്ന ‘വീരപുത്രന്’ സിനിമ കാരണമായിരിക്കുന്നത്. ചരിത്രവസ്തുതകളെ വളച്ചൊടിക്കുകയും തന്റെ തറവാടിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന സിനിമ പിന്‍വലിക്കണമെന്നാശ്യപ്പെട്ട് എഴുത്തുകാരന് ഹമീദ് ചേന്ദമംഗലൂര്‍ രംഗത്തുവന്നിട്ടുണ്ട്.
മഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ സ്വാഭാവികമരണത്തെ കൊലപാതകമായി ചിത്രീകരിക്കുന്നു എന്നതാണ് സിനിമ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയെന്ന് ഹമീദ് േചന്ദമംഗലൂര് പറഞ്ഞു. ചേന്ദമംഗലൂരിലുള്ള എന്റെ തറവാടായ കളത്തിങ്ങല്‍ വീട്ടില്‍ നിന്നാണ് സാഹിബ് അവസാനത്തെ ഭക്ഷണം കഴിക്കുന്നത്. അതിനുശേഷം വീട്ടില്‍ നിന്നിറങ്ങി പൊറ്റശ്ശേരി അങ്ങാടിയിലിലെത്തിയപ്പോള് അദ്ദേഹം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോ. എ. നാരായണന് നായര്‍ സാക്ഷ്യപ്പെടുത്തിയതാണ്.
കോഴിപ്പുറത്ത് മാധവമേനോന് മുന്‍കൈയെടുത്താണ് ഡോക്ടര്‍ നാരായണന് നായരെ പരിശോധനയ്ക്ക് നിയോഗിക്കുന്നത്. കെ.എ. കൊടുങ്ങല്ലൂര്‍, പി.പി. ഉമ്മര്േകായ, എസ്.കെ. പൊറ്റെക്കാട്, എന്‍.പി. മുഹമ്മദ് എന്നിവര്‍ ചേര്‍ന്നെഴുതിയ അബ്ദുറഹ്മാന് സാഹിബിന്റെ ജീവചരിത്രഗ്രന്ഥത്തിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ എ.കെ. ഒടയത്തില്‍ എന്ന വ്യക്തി അദ്ദേഹത്തെ വിഷം കൊടുത്തു ചതിച്ചുകൊല്ലുന്നതായാണ് ചിത്രത്തില്‍ കാട്ടുന്നത്. വസ്തുതകളെ വളച്ചൊടിക്കലാണിത്- ഹമീദ് ചേന്ദമംഗലുര്‍ പറയുന്നു. ചരിത്രപുരുഷന്മാരുടെ ജനനത്തെയും മരണത്തെയും കുറിച്ച് ഇവ്വിധം വ്യാജനിര്‍മിതികള്‍ പടച്ചുവിടുന്നത് വരുംതലമുറകളെപോലും തെറ്റിദ്ധരിപ്പിക്കും. സിനിമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഹമീദ് ചേന്ദമംഗലൂര്‍ വ്യക്തമാക്കി.
എന്നാല്‍ സംവിധായകന്റെ സ്വാതന്ത്രം മാത്രമേ ഇക്കാര്യത്തില്‍ താനെടുത്തിട്ടുള്ളൂ എന്നായിരുന്നു വിവാദങ്ങളെക്കുറിച്ച് പി.ടി. കുഞ്ഞുമുഹമ്മദിന്റെ പ്രതികരണം. മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിനെക്കുറിച്ച് എന്‍.പി. മുഹമ്മദ് എഴുതിയ നോവലിനെ അധികരിച്ചാണ് താന്‍ സിനിമയെടുത്തത്. നോവലിലും സാഹിബ് കൊല്ലപ്പെടുകയാണെന്ന് സൂചനകള്‍ നല്‍കുന്നുണ്ട്. ജീവിതത്തിലുടനീളം വധഭീഷണിയും ദേേഹാപദ്രവങ്ങളും ഏല്‍ക്കേണ്ടിവന്ന വ്യക്തിയായിരുന്നു അബ്ദുറഹ്മാന് സാഹിബ്. അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതകളുണ്ടെന്ന് മുക്കം, ചേന്ദമംഗലുര്‍ ഭാഗത്തെ പല പഴമക്കാരും തന്നോടു പറഞ്ഞിട്ടുണ്ട്. ഇക്കാര്യം സിനിമയില്‍ സൂചിപ്പിക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നും പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല