കൗമാരകാലത്തെ പ്രണയവും രതിയും ഒക്കെ വിഷയമാക്കി 1982 ല്‍ പുറത്തിറങ്ങിയ ഇണയ്ക്ക് അന്ന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഈയടുത്ത കാലത്ത് രതിനിര്‍വേദം പുനരാവിഷകരിക്കപ്പെട്ടപ്പോഴും ബോക്സ് ഓഫീസില്‍ ഹിറ്റ് തന്നെയാണ് പിറന്നത് ഇതിന് തുടര്‍ന്നു ഇണയും രണ്ടാം വരവിനു ഒരുങ്ങുകയാണ്.
ഐ.വി.ശശി-ജോണ്‍ പോള്‍ ടീമിന്റെ ഹിറ്റ് ചിത്രമായ ഇണയുടെ റീമേക്ക് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു. ഒക് ടോബര്‍ മൂന്നാം വാരമാണ് ഇണയുടെ പൂജ. മഹേഷ് കാരന്തൂരാണ് ഇണയുടെ പുതിയ പതിപ്പ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ഹരിചന്ദന ക്രിയേഷന്‍സിന്റെ ബാനറില്‍ എം ശ്രീനാഥാണ് നിര്‍മ്മിക്കുന്നത്.
സ്റ്റര്‍ രഘുവും ദേവിയു അവതരിപ്പിച്ച റോളുകളില്‍ പുതിയ പതിപ്പിലും പുതുമുഖങ്ങളായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. കലാഭവന്‍ മണി, ബാബുരാജ്, ദേവന്‍, മാമുക്കോയ, ജ്യോതിര്‍മയി, സ്വാതി വര്‍മ്മ, റിച്ച, ചാലി പാല, നാരായണന്‍കുട്ടി, തോമസ് അഞ്ചല്‍ എന്നീ താരനിരയും ചിത്രത്തിലുണ്ടാവും. ഐ.എസ് കുണ്ടൂര്‍ എഴുതിയ നാല് ഗാനങ്ങള്‍ക്ക് സിബു സുകുമാരനാണ് സംഗീതം ഒരുക്കുന്നത്. അതിരപ്പള്ളി, വാഴച്ചാല്‍, ഏഴാട്ടുമുക്കം, മൈസൂര്‍ എന്നിവടങ്ങളിലായിരിക്കും സിനിമയുടെ ഷൂട്ടിങ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല