സ്വന്തം ലേഖകൻ: ഖത്തര്‍ ലോകകപ്പിന് കൃത്യം ഒന്നര കൊല്ലം മാത്രം ബാക്കി നില്‍ക്കെയാണ് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അസീസ് അല്‍ത്താനിയുടെ പ്രഖ്യാപനം. ‘ലോകകപ്പിനെത്തുന്ന കാണികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണ്. ഒരു മില്യണ്‍ കോവിഡ് പ്രതിരോധ വാക്സിന് ലോകകപ്പ് കാണികള്‍ക്കായി തയ്യാറാക്കാന്‍ ഇതിനകം ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി വിവിധ വാക്സിന് കമ്പനികളുമായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതത് രാജ്യങ്ങളില്‍ നിന്ന് തന്നെ വാക്സിനേഷന് പൂര്‍ത്തിയാക്കാതെ വരുന്നവര്‍ക്കായിരിക്കും ഖത്തറില്‍ വെച്ച് വാക്സിന് നല്‍കുക’. ദ പെനിന്‍സുല ഖത്തറിന് നല്കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി ഖാലിദ് ബിന്‍ അബ്ധുല്‍ അസീസ് അല്‍ത്താനി പറഞ്ഞു.
“കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ അതിവേഗത്തിലാണ് പൂര്‍ത്തീകരിക്കുന്നത്. ടൂര്‍ണമെന്റ് നടത്താനായി എല്ലാ അര്‍ത്ഥത്തിലും രാജ്യം ഒരുക്കമാണ്. ഫൈനല്‍ നടക്കേണ്ട ലുസൈല്‍ സ്റ്റേഡിയത്തിന്റെ നിര്മ്മാണ് 90% വും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതുവരെയുള്ള തയ്യാറെടുപ്പുകളുടെ പ്രതിഫലനമായിരിക്കും ഈ വര്‍ഷാവസാനം ദോഹയില്‍ വെച്ച് നടക്കുന്ന ഫിഫ അറബ് കപ്പ്,“ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല