സ്വന്തം ലേഖകൻ: തൊഴിൽ മതിയാക്കി പോവുകയോ അകാരണമായി ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്യുന്ന ജീവനക്കാരുടെ വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള അപേക്ഷ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയതായി മാൻപവർ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.
തൊഴിൽ മതിയാക്കി സ്വന്തം രാജ്യത്തേക്ക് മടങ്ങുന്ന വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കാൻ അതോറിറ്റി വെബ്സൈറ്റിൽ നൽകിയ അപേക്ഷഫോറം പൂരിപ്പിക്കണം. സേവനാനന്തര ആനുകൂല്യങ്ങൾ കിട്ടി ബോധിച്ചതായുള്ള തൊഴിലാളിയുടെ സാക്ഷ്യപത്രവും ചേർത്താണ് അപേക്ഷിക്കേണ്ടത്.
കമ്പനിയുടെ ഔദ്യോഗിക പ്രതിനിധി ലേബർ വിഭാഗത്തിൽ നേരിട്ടെത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിെൻറ മാതൃകയും വെബ്സൈറ്റിൽ ലഭ്യമാണ്. അകാരണമായി ജോലിക്ക് ഹാജരാകാതിരുന്ന തൊഴിലാളിയുടെ വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള അപേക്ഷയും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയതായി മാൻപവർ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല