ജോമോന്‍ മാമ്മൂട്ടില്‍
ബെഡ്ഫോര്‍ഡ് ഔര്‍ ലേഡീ ചര്‍ച്ച് കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ കൊന്തനമസ്കാരവും തിരുനാളാഘോഷവും 21 മുതല്‍ 30 വരെയുള്ള തീയ്യതികളില്‍ വിവധ ഭാവനങ്ങളിലായി നടക്കും. തുടര്‍ന്നു സമാപന ദിവസമായ മുപ്പതാം തീയ്യതി ഞായറാഴ്ച മൂന്ന് മണി മുതല്‍ ജപമാലയും ആരാധനയും ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയും സ്നേഹ വിരുന്നും കെംപ്സ്റ്റന്‍ ഔര്‍ ലേഡീ കാത്തലിക് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും. തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് സീറോ മലബാര്‍ സഭാ ചാപ്ലയിന്‍ റവ: ഫാ: ജോസഫ് കടുന്താനം മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്.
കൂട്ടായ ജപമാല പ്രാര്‍ത്ഥനയിലൂടെയും മാതാവിന്റെ മദ്ധ്യസ്ഥതയിലൂടെയും നമ്മുടെ വിശ്വ്വാസം വര്‍ദ്ധിപ്പിക്കുവാനുള്ള അവസരമായി ഈ കൊന്ത നമസ്കാരത്തെ മാറ്റണമെന്നും പത്ത് ദിവസത്തെ കൊന്ത നമസ്കാരത്തിലെക്കും ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയിലെക്കും സ്നേഹ വിരുന്നിലെക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി പള്ളികാര്യങ്ങള്‍ക്ക് വേണ്ടി ബോസ് ചക്കേഴി അറിയിച്ചു.
കൊന്ത നമസ്കാരമ നടക്കുന്ന ഭവനങ്ങള്‍: ഇരുപത്തിയൊന്നാം തീയ്യതി ബിബി ചെറിയാന്റെ ഭവനം; 22 – ബാബു തോമസ്; 23 – ജോമോന്‍ തോമസ്; 24 – ജീവന്‍; 25 – സിജി പോള്‍; 26 – വിനോദ് പോള്‍; 27 – ബിജു ഈശോ; 28 – ഓസ്റ്റിന്‍; 29 – ബിനു; 30 നു പള്ളിയില്‍ സമാപനം.
പള്ളിയുടെ വിലാസം:
OUR LADY CATHOLIC CHURCH
307, BEDFORD ROAD
MK42 8QB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല