1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2011

മക്കളെ വളര്‍ത്തിയെടുക്കുക എന്നത് കുറച്ചു കഷ്ടപ്പാടുള്ള കാര്യം തന്നെയാണ്. പലപ്പോഴും ചെയ്യുന്ന ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളം കിട്ടാതെ വരുമ്പോള്‍ മറ്റു പല വഴികളെ കുറിച്ചും ആലോചിക്കേണ്ടി വരും ഇത്തരമൊരു സാഹചര്യത്തിലാണ് തങ്ങളുടെ മകളെ വളര്‍ത്താനായി അമേരിക്കന്‍ ദമ്പതികള്‍ക്ക് തങ്ങള്‍ രതിയിലെര്‍പ്പെടുന്നത് നാട്ടുകാരെ കാണിച്ചു പൈസയുണ്ടാക്കേണ്ടി വന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇത്തരം ഒരു കടുത്ത തീരുമാനമെടുക്കാന്‍ അമേരിക്കയിലെ 24കാരനായ ടെയ്‌ലറെയും ഗേള്‍ഫ്രണ്ട് ബെര്‍ക്‌ലിയെയും പ്രേരിപ്പിച്ചത്.

വെബ്കാമിനു മുന്നില്‍ സെക്‌സിലേര്‍പ്പെടുന്ന ഇവര്‍ അത് ലൈവായി സംപ്രേഷണം ചെയ്യും. ഒരു മിനിറ്റിന് ഏഴുഡോളറാണ് ചാര്‍ജ്ജ്. അര്‍ദ്ധരാത്രിയിലെ ‘ലൈവ് ഷോ’ യിലൂടെ ഏകദേശം 50000 രൂപയാണ് ഇരുവരം ആഴ്ചയില്‍ സമ്പാദിക്കുന്നത്. ഇതിനെ ന്യായീകരിച്ചു ഈ ദമ്പതികള്‍ പറയുന്നതിങ്ങനെ: പ്രശ്‌നങ്ങളില്ലാത്ത നല്ലൊരു ജീവിതമാണ് ഞങ്ങള്‍ സ്വപ്‌നംകാണുന്നത്. പ്രദര്‍ശനം ഞങ്ങള്‍ക്കത് നല്‍കുന്നുണ്ട്. പോണ്‍ താരങ്ങളായ മാതാപിതാക്കളെ കുറിച്ച് ഓണ്‍ ചാനലില്‍ വന്ന ഔവര്‍ അമേരിക്ക വിത്ത് ലിസാ ലിങ് എന്ന പരിപാടിയിലാണ് ടെയ്‌ലര്‍ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

40 മണിക്കൂര്‍ ജോലിയെടുത്തതിനുശേഷം ലഭിക്കുന്ന പണം ഒന്നിനും തികയുന്നില്ല. എന്നാല്‍ ലൈവ് സെക്‌സ് സംപ്രേഷണം തുടങ്ങി അര മണിക്കൂറിനുള്ളില്‍ ലഭിച്ചത് 300 ഡോളറാണ്. മകള്‍ എല്ലാം കാര്യങ്ങളും മനസ്സിലാക്കുമ്പോഴേക്കും ഈ ജോലി ഉപേക്ഷിക്കണമെന്നാണ് രണ്ടു പേരുടെയും ആഗ്രഹം. എന്തായാലും സാമ്പത്തിക മാന്ദ്യത്തിനു മുന്നില്‍ മാനം വരെ അമേരിക്കകാര്‍ക്ക് അടിയറവ് വെക്കേണ്ടി വന്നു എന്ന് വ്യക്തം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.