സ്വന്തം ലേഖകൻ: വ്യക്തികൾക്ക് സ്വയം കോവിഡ് പരിശോധന നടത്താൻ കഴിയുന്ന റാപിഡ് ആൻറിജൻ കിറ്റിന് അംഗീകാരം നൽകുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കോവിഡ് കേസുകളും പരിശോധന കേന്ദ്രങ്ങളിലെ തിരക്കും വർധിച്ചുവരുന്നതിനാലാണ് ഇത്തരമൊരു നീക്കം.
ആഗസ്റ്റ് ഒന്നുമുതൽ വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്ന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് തീരുമാനം. ഈദ് അവധിക്ക് വിദേശത്തേക്ക് പോകുന്ന കുവൈത്തികളുടേതായി നിരവധി പി.സി.ആർ പരിശോധന അപേക്ഷകളാണ് ലഭിക്കുന്നത്.റാപിഡ് ആൻറിജൻ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താൻ കഴിയുന്നതോടെ 15 മിനിറ്റിനകം ഫലം അറിയാം.
വീടുകളിൽ നടത്തുന്ന പരിശോധനയിൽ പോസിറ്റിവ് ആകുന്നവർ കൂടുതൽ പരിശോധന നടത്തേണ്ടിവരില്ല. പി.സി.ആർ പരിശോധനകൾക്കായി പുതിയ ലാബ് അനുവദിച്ചതായും അധികൃതർ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളുടെ എണ്ണം ആറായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല