അലക്സ് വർഗീസ്: സീറോ മലങ്കര കത്തോലിക്കാ സഭ യു.കെ ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയുടെ അറുപത്തിയെട്ടാമത് ഓർമപ്പെരുന്നാൾ ഷെഫീൽഡ് സെൻ്റ്. പീറ്റേഴ്സ് മിഷനിൽ ജൂലൈ 18 ഞായറാഴ്ച 3PM ന് കൊണ്ടാടുന്നു. സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുണ്യ പിതാവ് ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമത്തിരുന്നാളിന് സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജണിൻ്റെ കോർഡിനേറ്റർ റവ.ഡോ. കുര്യാക്കോസ് തടത്തിൽ വി.കുർബ്ബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുന്നതാണ്. തുടർന്ന് 4.30 PM ന് അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന ഓർമപ്പെരുന്നാളിലേക്കും വി.കുർബാനയിലേക്കും ഏവരേയും ക്ഷണിക്കുന്നതായി മിഷൻ ചാപ്ലെെൻ റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ അറിയിച്ചു.
ദേവാലയത്തിൻ്റെ വിലാസം:-
St. Catherine Church,
23 Melrose Road,
S3 9DN.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല