തെന്നിന്ത്യ കൊണ്ടാടിയ താരപ്രണയം തകര്ച്ചിയിലെന്ന് വാര്‍ത്തകള്‍. നടി നയന്‍താരയും സംവിധായകന് പ്രഭുദവേയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് തകര്‍ച്ചയിലെത്തി നില്‍ക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഭുദേവയുമായി അകലുകയാണെന്ന് നയന്‍സ് തന്നെ പറഞ്ഞതായാണ് വാര്‍ത്തകള്‍. സിനിമയിലേക്ക് തിരിച്ചെത്തുമെന്നും പുതിയ പ്രൊജക്ടുകളുടെ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹമോചത്തിന് ശേഷവും പ്രഭു സ്വന്തം കുട്ടികളോട് അടുപ്പം പുലര്‍ത്തുന്നതാണ് നയന്‍സിനെ ചൊടിപ്പിച്ചിരിയ്ക്കുന്നത്. ഇത് ഭാവിയില്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുമെന്നും അവര്‍ ഭയക്കുന്നു. വിവാഹം ഉടനുണ്ടാവുമെന്ന് കരുതി പുതിയ പ്രൊജക്ടുകളൊന്നും നയന്‍താര ഏറ്റെടുത്തിരുന്നില്ല. വിവാഹത്തീയതി എന്നാണെന്ന കാര്യത്തില്‍ പ്രഭുദേവ മൗനം പാലിയ്ക്കുന്നതും ഇവര്‍ക്കിടയിലെ ആശയക്കുഴപ്പാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.
ഇതിലും ഗുരുതരമായിരിക്കുന്നത് വിവാഹമോചനത്തിന് ശേഷവും പ്രഭുദേവ രഹസ്യമായി ചെന്നൈയിലെത്തി മുന്‍ഭാര്യ റംലത്തിനെയും കുട്ടികളെയും ഇടയ്ക്കിടെ കാണുന്നതാണ്. ഇക്കാര്യമറിഞ്ഞ നയന്‍സ് ആരോടും പറയാതെ കൊച്ചിയിലേക്കുള്ള വീട്ടിലേക്ക് പോയിരുന്നു. പിന്നാലെയെത്തിയ പ്രഭുദേവയെ ഫഌറ്റിനുള്ളില്‍ കയറ്റാതെ ഒരു മണിക്കൂര്‍ നിര്‍ത്തിയതായും പറയപ്പെടുന്നു.
നയന്‍താരയെ വിവാഹം കഴിക്കാനായി തന്റെ ആദ്യ ഭാര്യയുമായുള്ള ദാമ്പത്യബന്ധം വേര്പെടുത്താന്വരെ തയ്യാറായ പ്രഭുദേവ, പക്ഷേ ഇപ്പോള്‍ തന്റെ കുട്ടികളെ കൂടുതല്‍ കെയര്‍ ചെയ്യുന്നതാണ് നയന്‍സിനെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.
പ്രഭുദേവയുടെ വില്ല് എന്ന സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ സൗഹൃദമാണ് പിന്നീട് പ്രണയമായി വളര്‍ന്നത്. നയന്‍സുമായുള്ള വിവാഹത്തിനായി റംലത്തിനെ ഒഴിവാക്കിയ പ്രഭുവിന്റെ നടപടി പരക്കെ വിമര്‍ശിയ്ക്കപ്പെട്ടിരുന്നു. അതേസമയം ക്രിസ്ത്യന്‍ മതവിശ്വാസിയായ നയന്‍താര വിവാഹത്തിന് മുന്നോടിയായി ഹിന്ദുമതം സ്വീകരിയ്ക്കുകയും ചെയ്തു. ഇത്രയൊക്കെ മുന്നോട്ടു പോയിട്ടാണ് പ്രണയത്തകര്‍ച്ച ഉണ്ടായതെന്നാണ് ഏവരെയും അമ്പരിപ്പിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല