1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2011

വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയ്യേറ്റം ചെയ്ത പ്രശ്നത്തില്‍ റൂളിങ്ങ് നല്‍കിയ സ്പീക്കര്‍ക്കെതിരെ അപമര്യദയായി പെരുമാറിയതിനാണ് ടി. വി രാജേഷിനേയും ജയിംസ് മാത്യുവിനേയും സസ്പെന്‍ഡ് ചെയ്തതെന്ന് ചീഫ് വിപ്പ് കൂടിയായ പി. സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കറുടെ റൂളിങ്ങിനെതിരെ എം. എല്‍. എമാര്‍ അപമര്യാദയായി പെരുമാറുന്നത്. സ്പീക്കറുടെ റൂളിങ്ങോടെ സസ്പെന്‍ഷന്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ സ്പീക്കര്‍ക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങളുമായി ജയിംസ് മാത്യു നടുത്തളത്തിലേക്ക് ചാടയിറങ്ങിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പ്രമേയം അവതരിപ്പിക്കേണ്ടി വന്നത്_ പി.സി ജോര്‍ജ് പറഞ്ഞു.

താനെവിടുത്തെ സ്പീക്കറാണെടോ എന്ന് ജയിംസ് മാത്യു ചോദിക്കുന്നത് താന്‍ കേട്ടെന്ന് പി.സി ജോര്‍ജ് അവകാശപ്പെട്ടു. ജയിംസിന്‍െറ സംസാരം കേട്ടാണ് രാജേഷ് എഴുന്നേറ്റതെന്നും ഇരുവരും സസ്പെന്‍ഷന്‍ ചോദിച്ചു വാങ്ങുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച രാവിലെ മുതല്‍ നിയമസഭാ മന്ദിരത്തില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ ഇപ്പോഴും തുടരുകയാണ്. സഭയില്‍ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സത്യഗ്രഹം ആരംഭിച്ചിരിയ്ക്കുകയാണെന്ന് വിഎസ് പ്രഖ്യാപിച്ചു. ഇനിയുള്ള സഭാദിവസങ്ങള്‍ ഇതോടെ കൂടുതല്‍ ചൂടുപിടിയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സഭയ്കക്കകത്തും പുറത്തും പ്രതിഷേധം ആളിക്കത്തിയ്ക്കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിയ്ക്കുന്നത്.

നിയമസഭയിലെ കോമാളിത്തരങ്ങള്‍

വാച്ച് ആന്‍ഡ്‌ വാര്‍ഡിലെ വനിതയെ ആക്രമിച്ചെന്ന് പറയപ്പെടുന്ന വീഡിയോ

ഇന്ന് (തിങ്കളാഴ്ച) നടന്ന സംഭവങ്ങളുടെ വീഡിയോ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.