ബോളിവുഡ് താരം ഷാരൂഖ് ഖാന് നികുതി അടയ്ക്കാത്തതിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 17.48 കോടി വിലമതിക്കുന്ന ദുബായിലെ വില്ല സമ്മാനമായി ലഭിച്ചതാണെന്ന് കാണിച്ച് നികുതി അടക്കാത്തതിനാണ് നോട്ടീസ്. 126.31 കോടിയുടെ വരുമാനം കാണിച്ച് താരം ഫയല്‍ ചെയ്ത ടാക്സ് റിട്ടണില് ദുബായിലെ വില്ല ഒഴിവാക്കിയിരുന്നു.
നക്കീല്‍ പബ്ളിക് ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ പ്രചാരണത്തിനുള്ള പ്രതിഫലമായാണ് ഷാരൂഖ് ഖാന് വില്ല ലഭിച്ചതെന്നും അതിനാല്‍ ഇത് സമ്മാനമായി പരിഗണിക്കാനാവില്ലെന്നും ആദായ നികുതി വകുപ്പ് നോട്ടീസില്‍ പറയുന്നു. എന്നാല്‍ ഏതെങ്കിലും സേവനത്തിനുള്ള പ്രതിഫലമല്ല വില്ലയെന്നാണ് ഷാരൂഖിന്റെയും വില്ല നല്കിയ കമ്പനിയുടെയും വാദം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല