1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2011

സെലിബ്രിറ്റികള്‍ നടന്നാലും ഇരുന്നാലും വരെ വാരത്തയാകുന്ന ബോളിവുഡില്‍ ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്ത ഐശ്വര്യ ബച്ചന്റെ പ്രസവമാണ്. മുംബയിലെ ‘ജല്‍സ’ എന്ന പടുകൂറ്റന്‍ വസതി ഒരു വന്‍ വിരുന്നിന് ഒരുങ്ങുകയാണ് എന്നാണു ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത. ഈ വീട്ടിലെ മരുമകളായ ഐശ്വര്യാ റായിയുടെ പ്രസവത്തോടനുബന്ധിച്ചുള്ള ബേബി ഷോവര്‍ പാര്‍ട്ടി (ഗോധ് ബരൈ) യാണ് ഒക്ടോബര്‍ 18 ന് ഇവിടെ നടക്കുന്നത്. അമ്മായിയമ്മ ജയാ ബച്ചന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

പരമ്പരാഗത ചടങ്ങുകളെല്ലാം അണുവിട തെറ്റാതെ പാലിക്കുന്നതില്‍ ബദ്ധശ്രദ്ധരായ ബച്ചന്‍ കുടുംബം വളരെ വിപുലമായാണ് ഈ ആഘോഷം നടത്തുന്നത്. ബച്ചന്‍ കുടുംബത്തിലെ സ്ത്രീകള്‍ ഏറെ കാലമായി കാത്തിരിക്കുകയാണെത്രെ ഐശ്വര്യാ റായിയുടെ ഷോവര്‍ പാര്‍ട്ടി നടത്താന്‍, അടുത്തമാസം ഐശ്വര്യ കുഞ്ഞിന് ജന്മം നല്‍കുമെന്നാണ് സൂചനകള്‍. മരുമകള്‍ക്കിഷ്ടപ്പെട്ട ആഭരണങ്ങളും വസ്ത്രങ്ങളും വരെ ജയാ ബച്ചന്‍ തിരഞ്ഞെടുത്തുകഴിഞ്ഞു.

ഇന്ത്യന്‍ ആചാരപ്രകാരം ബേബി ഷോവര്‍ പാര്‍ട്ടിക്ക് ശേഷം ഗര്‍ഭിണി അമ്മയുടെ വീട്ടിലേക്ക് പോകണമെന്നതാണ്. അതുപ്രകാരം ഐശ്വര്യ കുറച്ചുനാള്‍ അമ്മ വീട്ടില്‍ കഴിയും. എന്നാല്‍ സുഹൃത്തുക്കളുടെയും വളരെ അടുത്ത ബന്ധുക്കളുടെയും കൂടിചേരല്‍ മാത്രമാണിത്. ജയയും മകള്‍ ശ്വേതാ ബച്ചനുമാണ് അതിഥികളെയെല്ലാം ക്ഷണിച്ചത്. ബച്ചന്‍ കുടുംബത്തിലെ മൂന്നാമത്തെ കുഞ്ഞിനെ വരവേല്‍ക്കേണ്ട ചടങ്ങായതിനാല്‍ തന്നെ വളരെ ഗംഭീരമായി ആഘോഷിക്കണമെന്നാണ് ബച്ചന്റെ ആഗ്രഹം. പ്രമുഖരെല്ലാം തന്നെ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു.

ഗൌരി ഖാന്‍, സൂസന്നെ റോഷന്‍, മാന്യതാ ദത്ത്, മഹ്ദീപ് കപൂര്‍, ഭാവനാ പാണ്ഡെ, സൊണാലി ബാന്ദ്ര, സൃഷ്ടി ആര്യ, കിരണ്‍ ഖേര്‍, മാനാ ഷെട്ടി, ട്വിങ്കിള്‍ ഖന്ന, റിംകേ ഖന്ന, ശ്രീദേവി, ഡിസൈനര്‍ അന്ന സിംഗ്, കാജല്‍ ആനന്ദ് എന്നിവരാണ് പങ്കെടുക്കുന്നവരില്‍ പ്രമുഖര്‍. ജയ്പ്പൂരില്‍ ബോല്‍ ബന്‍ ഷൂട്ടിംഗിലായ അഭിഷേക് ബച്ചന്‍ ശനിയാഴ്ച തന്നെ വീട്ടിലെത്തിയിരുന്നു. ശ്വേതാ ബച്ചനും അമ്മയെ സഹായിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പേ എത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.