സ്വന്തം ലേഖകൻ: വിമാനയാത്രക്കിടെ മദ്യപിച്ച് വനിതകളോട് മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്ത യാത്രക്കാരൻ അറസ്റ്റിൽ. ഒഹിയോയിൽനിന്നുള്ള യാത്രക്കാരനാണ് അറസ്റ്റിലായത്. ഫിലാഡൽഫിയയിൽനിന്ന് മിയാമിയിേലക്കുള്ള ഫ്രൻറിയർ എയർലൈൻ വിമാനത്തിലായിരുന്നു അതിക്രമം.
ഒഹിേയാ സ്വദേശിയായ മാക്സ്വെൽ ബെറി വിമാനത്തിന് അകത്ത് നടന്നു. പിന്നീട് സീറ്റിൽ ഇരിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതോടെ വിമാനത്തിനുള്ളിൽ അതിക്രമം ആരംഭിക്കുകയായിരുന്നു യുവാവ്. ഒരു വനിത ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി. പിന്നീട് അയാൾ ബാത്ത്റൂമിൽ പോകുകയും ഷർട്ട് അഴിച്ച് വരികയുമായിരുന്നു. ലഗേജിൽനിന്ന് പുതിയ ഷർട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ നിരവധി സ്ത്രീകളെ കടന്നുപിടിച്ചു.
രംഗം ശാന്തമാക്കാൻ എത്തിയ പുരുഷ ജീവനക്കാരെൻറ മുഖത്ത് ഇയാൾ ഇടിക്കുകയും ചെയ്തു. പിന്നീട് മറ്റു ജീവനക്കാരെയും മർദിച്ചതോടെ സീറ്റിൽ ഇയാളെ കെട്ടിയിടുകയായിരുന്നു. അതിക്രമത്തിെൻറ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചു. വിമാന ജീവനക്കാരനെ മർദിച്ചതിന് ശേഷം തെൻറ പിതാവ് കോടീശ്വരനാണെന്ന് മാക്സ്വെൽ വിളിച്ചു പറയുന്നത് വിഡിയോയിൽ കാണാം.
22കാരനെ പിന്നീട് പൊലീസിന് കൈമാറി. മിയാമിയിൽ എത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. സംഭവത്തിൽ ഒരു ജീവനക്കാരനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല