ബ്രിട്ടണിലെ ആശുപത്രികള്‍ സുരക്ഷിതമല്ലെന്നതിന് ഉദാഹരണങ്ങള്‍ കൂടുന്നു. കൂടുതല്‍ രൂക്ഷമായ ഉദാഹരണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം സ്റ്റോക്പോര്‍ട്ടിലെ സ്റ്റെപ്പിംങ്ങ് ഹില്‍ ആശുപത്രിയില്‍ പതിനാറ് പേര്‍ക്കാണ് വിഷബാധയേറ്റത്. ഉപ്പിന്റെ അംശമുള്ള ജലത്തില്‍നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് അറിയുന്നത്.
കഴിഞ്ഞ മാസം വിവാദ നേഴ്സ് റെബേക്ക ലെങ്ങ്സ്റ്റനെ മോചിപ്പിച്ചശേഷം ഇപ്പോഴാണ് നാല്പത്തിരണ്ടോളം പേര്‍ക്ക് ആശുപത്രിയില്‍വെച്ച് മാലിന്യങ്ങളില്‍നിന്ന് വിഷബാധയേറ്റന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതില്‍ പതിനാറ് പേര്‍ക്ക് വിഷബാധയേറ്റെന്ന കാര്യം ആരോഗ്യവിദഗ്ദര് സ്ഥിതീകരിച്ചിട്ടുണ്ട്. പതിനാറ് പേരെ കുഴപ്പങ്ങളൊന്നുമില്ല എന്ന് കണ്ട് അന്വേഷണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ബാക്കി പത്തുപേരുടെ കാര്യം അന്വേഷണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
വിഷബാധയേറ്റവരില്‍ പ്രായമുള്ള ചിലര്‍ മരിക്കുകയും ചെയ്തിരുന്നു. ബ്രിട്ടണിലെങ്ങും വന്‍ വിവാദമായ സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച റെബേക്ക ലെങ്ങ്സ്റ്റനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇന്‍സുലിന്‍ കുത്തിവെച്ചിട്ടാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നത്. എന്നാല്‍ എങ്ങനെയാണ് ഇന്‍സുലിന്‍ ഇവരുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നതിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
മരണത്തിന്റെ മാലാഖ, കൊലപാതകി നേഴ്സ് എന്നിങ്ങനെ മാദ്ധ്യമങ്ങളാണ് വിശേഷിപ്പിച്ച റെബേക്ക ലെങ്ങ്സ്റ്റന് കഴിഞ്ഞയാഴ്ച ജയിലില്‍നിന്ന് മോചിപ്പിക്കപ്പെട്ടിരുന്നു. ഇവരെ വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നേഴ്സിംങ്ങ് കൗണ്‍സില്‍ അനുവാദം നല്‍കിയിരുന്നു. അതിനിടയിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല