നോര്‍ത്ത് വെസ്റ്റിലെ ഏക ഇന്റര്‍നാഷണല്‍ സ്കൂളായ ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്കൂളിലെ 20 വിദ്യാര്‍ഥികളും ടീച്ചേഴ്സും സിറ്റി കൌണ്‍സില്‍ പ്രതിനിധിയും അടങ്ങുന്ന 25 അംഗ പഠന സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു. കേരള സംസ്കാരവും പ്രകൃതി ഭംഗിയും നേരില്‍ കാണുന്നതിനും സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ രീതികള്‍ നേരില്‍ കണ്ടു പഠിക്കുന്നതിനുമാണ് ഈ വിദ്യാര്‍ഥിസംഘം പുറപ്പെട്ടിരിക്കുന്നത്.
19 ന് രാവിലെ നെടുമ്പാശ്ശേരി വിമാന താവളതിലെത്തുന്ന സംഘത്തെ കേരള വിദ്യാഭ്യാസ ടൂറിസം വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്നു തൃശൂര്‍, എറണാകുളം,കോട്ടയം,തിരുവനന്തപുരം ജില്ലകളിലെ മികച്ച സ്കൂളുകളില്‍ പര്യടനം നടത്തുന്ന പഠനസംഘം വിവിധ ജില്ലകളില്‍ സംഘടിപ്പിച്ചിരിക്കുന്ന വിദ്യാഭ്യാസ സെമിനാറുകളിലും സ്വീകരണ പരിപാടികളിലും പങ്കെടുക്കും. പത്ത് ദിവസത്തെ പര്യടനത്തിനു ശേഷം മുപ്പതാം തീയ്യതി സംഘം ലിവര്‍പൂളില്‍ തിരിച്ചെത്തും.
ലിവര്‍പൂളിലെ മികച്ച സംഘടനാ പ്രവര്‍ത്തകനും ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈ സ്കൂള്‍ ഗവര്‍ണനിംഗ് ബോഡി മെമ്പറുമായ തോമസ് ജോണ് വാരികാട്ടും യുകെയില്‍ നിന്നും നിരവധി ടൂര്‍ പാക്കേജുകള്‍ വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന ന്യൂ കാസില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഷിന്‍ സിറ്റി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ മാനേജിംഗ് ഡയറക്ട്ടര്‍ ജിജോ മാധവപ്പള്ളിയും സംയുക്തമായിട്ടാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി യുകെയിലെ വിവിധ സ്കൂളുകളില്‍ നിന്നും കേരളത്തിലേക്ക് നിരവധി പഠന സംഘത്തെ അയച്ചതിന്റെ മുന്നോടിയായി, വരും വര്‍ഷങ്ങളില്‍ നടപ്പാക്കാനുദേശിക്കുന്ന ഇന്‍ഡോ-ബ്രിട്ടീഷ് സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് സ്റ്റഡി പ്രോഗ്രാമിന്റെ അവസാനവട്ട ചര്‍ച്ചകള്‍ നടന്നു വരുന്നതായും തോമസ് ജോണ് വാരിക്കാട്ടും ജിജോ മാധവപ്പ്ള്ളിയും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല