സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ധ്യാന പ്രഘോഷകനായിരുന്ന ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മാഞ്ചസ്റ്റര്‍ ഏകദിന കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫാ: സജി മലയില്‍ പുത്തന്‍പുര അറിയിച്ചു. സെന്റ് ആന്റണീസ് കാത്തലിക് സ്കൂളിലായിരിക്കും കണ്വെന്ഷന് നടത്തപ്പെടുന്നത്.
രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ദമ്പതികള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. കുമ്പസാരം, കൌന്സലിംഗ് എന്നിവയും ഉണ്ടായിരിക്കുന്നതണെന്നു ഫാ: സജി മലയില്‍ പുത്തന്‍പുര അറിയിച്ചു. ഫാ; സോജി ഓലിക്കലിനൊപ്പം നാല്പതംഗ ശ്രുശ്രൂഷകരാണ് മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷനില്‍ എത്തുന്നത്.
വേദിയുടെ വിലാസം:
St. Anthonys Catholic School
M220NT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല