കാണികളില്‍ ആവേശം അലയടിച്ച രണ്ടാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ഡബില്‍സ് ടൂര്‍ണമെന്റിന് ഗംഭീരമായ സമാപനം സൌത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ടോര്‍ക്കി എയ്കോണ്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ ക്രോയിഡനില്‍ നിന്നുള്ള രാജീവ് ആന്‍ഡ് രാജീവ് ഒന്നാം സമ്മാനവും ജയമുരളി ആന്‍ഡ് ബാനു എന്നിവര്‍ രണ്ടാം സമ്മാനവും ബ്രിസ്റ്റോളില്‍ നിന്നുള്ള ബര്‍ലി ആന്‍ഡ് വെങ്കിടേഷ് മൂന്നാം സമ്മാനവും കരസ്ഥമാക്കി.
കഴിഞ്ഞ വര്ഷം രണ്ടാം സ്ഥാനത്ത് എത്തിയിരുന്ന ഹോം ടീമായ ഭാരത് ബാഡ്മിന്റണ്‍ ക്ലബിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച പ്രകടനം ഈ വര്‍ഷം കാഴ്ച വെക്കാന്‍ സാധിച്ചു എന്ന സംതൃപ്തിയിലാണ് നാലാം സമ്മാനര്‍ഹാരായ ടോര്‍ക്കിയിലുള്ള രാഗേഷും വിനോദും.
ഡേവന്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജോണ്‍ മുലയിങ്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ജോണ്‍ എബ്രാമഠം, DMA കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. രണ്ടാം വര്‍ഷവും ടൂര്‍ണമെന്റ് വന്‍ വിജയമാക്കിയത്തിനു രാഗേഷ്, വിനോദ്, പ്രസാദ്, ജിജോ ബോണി എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല