![](https://www.nrimalayalee.com/wp-content/uploads/2020/08/Kuwait-stops-NOC-for-Indian-Engineers-Kuwait-stops-NOC-for-Indian-Engineers.jpg)
സ്വന്തം ലേഖകൻ: ബിരുദമില്ലാത്ത 60 കഴിഞ്ഞ വിദേശ തൊഴിലാളികളുടെ താമസരേഖ അഥവാ ഇക്കാമ പുതുക്കുന്നതിന് 500 ദിനാര്‍ ഫീസ് ഈടാക്കുന്നതിന് വാണിജ്യ മന്ത്രി നിര്‍ദേശിച്ചു. 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശി തൊഴിലാളികളുടെ താമസരേഖ പുതുക്കുന്നതിന് 2000 ദിനാര്‍ ഫീസ് കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും നിര്‍ബന്ധമാക്കുന്നതിനാണ് മുന്‍ തീരുമാനം.
എന്നാല്‍ വിദേശ തൊഴിലാളികളുടെ താമസരേഖ പുതുക്കുന്നതിന് അമിത ഫീസ് ഈ ടാക്കുന്നതിനുള്ള തീരുമാനത്തോട് വലിയ എതിര്‍പ്പ് പല മേഖലകളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തിലാണ് കുവൈത്ത് വ്യവസായ വാണിജ്യ മന്ത്രി ഡോ.അബ്ദുള്ള അല്‍ സലാം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അധികൃതരോട് ആവശ്യപ്പെട്ടത്.
അതേസമയം മാന്‍ പവര്‍ അതോറിറ്റി അടുത്ത ആഴ്ച യോഗം ചേര്‍ന്ന് മന്ത്രിയുടെ നിര്‍ദേശം പരിഗണിക്കുമെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതനുസരിച്ചു 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികള്‍ക്കു താമസരേഖ പുതുക്കുന്നതിന് 500 ദിനാര്‍ ഫീസും ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും അടക്കണം. ഇതോടെ നൂറു കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല