1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2021

സ്വന്തം ലേഖകൻ: നീണ്ട നാലുവർഷത്തെ ഉപരോധത്തിനു ശേഷം സൗദിയിലേക്ക്​ ഖത്തറിൻെറ പുതിയ അംബാസഡർ. അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയാണ്​ ബന്ദര്‍ മുഹമ്മദ് അബ്​ദുല്ല അല്‍ അതിയ്യയെ സൗദിയിലെ പുതിയ സ്ഥാനപതിയായി നിയമിച്ചത്​. 2017ൽ നാല്​ അറബ്​ രാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ്​ ഇരുരാജ്യത്തിനുമിടയിലെ നയതന്ത്ര ബന്ധം മുറിഞ്ഞത്​.

ഉപരോധം ഈ വർഷം ജനുവരിയിൽ അവസാനിച്ചതോടെ, ജൂണിൽ സൗദി തങ്ങളുടെ ഖത്തറിലേക്കുള്ള അംബാസഡറെ പ്രഖ്യാപിക്കുകയും അദ്ദേഹം ദോഹയിലെത്തി സ്ഥാനമേൽക്കുകയും ചെയ്​തിരുന്നു. ഇതിൻെറ തുടർച്ച എന്ന നിലയിലാണ്​ റിയാദിലെ തങ്ങളുടെ നയതന്ത്ര കാര്യാലയത്തിൻെറ പ്രവർത്തനം ഖത്തർ പൂർവസ്ഥിതിയിലാക്കുന്നത്​. ബന്ദര്‍ മുഹമ്മദ് അബ്​ദുല്ല അല്‍ അതിയ്യയെ സൗദി സ്ഥാനപതിയായി നിയമിച്ച്​ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ബുധനാഴ്​ച ഉത്തരവ് പുറത്തിറക്കി.

വൈകാതെതന്നെ അദ്ദേഹം റിയാദിലെത്തി ചുമതലയേല്‍ക്കും. നേരത്തേ കുവൈത്തിലും ഖത്തർ സ്ഥാനപതിയായി പ്രവർത്തിച്ചിരുന്നു. സൗദിക്ക്​ പു​റമെ, ഉപരോധത്തിൽ പങ്കാളിയായിരുന്ന ഈജിപ്​തും ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. ഇരുരാജ്യവും കഴിഞ്ഞ മാസംതന്നെ പരസ്​പരം അംബാസഡർമാരെ നിയമിച്ചിരുന്നു.

എന്നാൽ, യു.എ.ഇ, ബഹ്​റൈൻ എന്നിവർ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. സൗദിക്ക്​ പുറമെ, ബെല്‍ജിയം, പനാമ, ക്യൂബ, ഇറ്റലി, ജോര്‍ജിയ എന്നിവിടങ്ങളിലേക്കുള്ള അംബാസഡര്‍മാരെയും അമീര്‍ പ്രഖ്യാപിച്ചു. ഈജിപ്ത്​, തുർക്കി എന്നിവടങ്ങളിൽ പുതിയ സ്ഥാനപതിമാർ കഴിഞ്ഞ മാസം ചുമതലയേറ്റിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.