1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2021

സ്വന്തം ലേഖകൻ: എല്ലാവര്‍ഷവും ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമാണ് ഓഗസ്റ്റ് 14.

“വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല. മനസ്സോടെയല്ലാത്ത വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിനു സഹോദരിമാരും സഹോദരങ്ങളും പലായനം ചെയ്യപ്പെടുകയും അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജനഭീതീയുടെ അനുസ്മരണ ദിനമായി ആചരിക്കും,“ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

സാമൂഹിക വിഭജനങ്ങളെ അകറ്റിനിർത്താനും ഐക്യത്തിന്റെ മനോഭാവം ശക്തിപ്പെടുത്താനും ഈ ദിവസം ഓർമപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇതു തെറ്റായ സന്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. തീരുമാനം ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.