![](https://www.nrimalayalee.com/wp-content/uploads/2020/09/Covid-19.-Lockddown-Cancelled-Flight-Tickets-Refund.jpeg)
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് പകരം വൗച്ചര്‍ നല്‍കിയിരുന്നത് റീഫണ്ട് ചെയ്യുന്ന നടപടിയിലേക്ക് ബഹ്റൈന്‍ പോകുന്നു. ബഹ്റൈനിൽ നിന്ന് ടിക്കറ്റെടുത്തവർക്കാണ് ടിക്കറ്റുകൾ റീഫണ്ട് ചെയ്യുന്നത്. വൈകാതെ റീഫണ്ട് ലഭിക്കുമെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. റീഫണ്ട് ലഭിക്കേണ്ടവരുടെ പട്ടിക ബഹ്റൈനിലെ എയർ ഇന്ത്യ അധികൃതർക്ക് ലഭിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് കാലത്ത് റദ്ദായ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട് നൽകണമെന്ന് സുപ്രീംകേടതി വിധിച്ചിരുന്നു. പ്രവാസി ലീഗൽ സെൽ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ് എത്തിയത്. ബഹ്റൈനിലെ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്ത പലർക്കും റീഫണ്ട് ലഭിച്ചില്ലായിരുന്നു. . റീഫണ്ടിന് പകരം മറ്റൊരു യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വൗച്ചറുകളാണ് നല്‍കിയിരുന്നു. 2021 ഡിസംബർ 31നുള്ളിൽ ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് വൗച്ചറുകൾ നൽകിയത്.
ലഭിച്ച വൗച്ചർ ഉപയോഗിച്ച് പലരും യാത്ര നടത്തി. എന്നാല്‍ നിശ്ചിതസമയത്തിനുള്ളിൽ വിമാനയാത്ര നടത്താൻ പലര്‍ക്കും സാധിക്കില്ല. അവര്‍ക്ക് ഈ വൗച്ചർ പ്രയോജനം ചെയ്യില്ല. ഇത്തരം യാത്രക്കാരാണ് റീഫണ്ട് ആവശ്യപ്പെടുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് വൗച്ചറിന് പകരം റീഫണ്ട് നൽകാൻ തീരുമാനിച്ചത്. വൗച്ചറുകൾ റീഫണ്ട് ആക്കി മാറ്റാനുള്ള നടപടി എയർ ഇന്ത്യ ഓഫീസില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓണ്‍ലെെന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത് എങ്കില്‍ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ട് നൽകും. ഏജൻറുമാർ മുഖേന ടിക്കറ്റെടുത്തവർക്ക് ഏജൻറുമാരുടെ അക്കൗണ്ടിലേക്കാണ് പണം എത്തുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആണ് അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചത്.
വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ മേയ് ഏഴിന് കേന്ദ്ര സർക്കാർ വന്ദേഭാരത് ദൗത്യം ആരംഭിച്ചു. നിരവധി പ്രവാസികള്‍ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോന്നു. സന്ദർശക വിസയിൽ ബഹ്റൈനില്‍ എത്തിയവര്‍ പോലും തിരിച്ച് നാട്ടിലേക്ക് പോന്നു. പുതിയ തീരുമാനം നിരവധി പേര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രവാസ ലോകത്തിൻ്റെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല