1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2011

ദിവസം ഒന്നിലേറെ തവണ ഇമെയിലുകള്‍ ചെക്ക് ചെയ്യുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. വര്‍ഷങ്ങളായി ഒരേ ഇമെയില്‍ അഡ്രസ് ഉപയോഗിച്ചുവരുന്നവര്‍ വരും നാളുകളില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരിക്കും ഓവര്‍ ലോഡ്. ഇമെയില്‍ കമ്പനി സൗജന്യമായി നല്‍കുന്ന സ്‌പേസ് തീരുന്നതോടെ അവരില്‍ നിന്ന് പണം കൊടുത്ത് സ്‌പേസ് വാങ്ങാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാവും. ഈ കെണിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം.

1 ഓപ്റ്റിമൈസ് ചെയ്യുകയാണ് ഒരു മാര്‍ഗ്ഗം. unsubsribe.com എന്ന വെബ്‌സൈറ്റിലെത്തി ആവശ്യമില്ലാത്ത പ്രമോഷണല്‍ ഇമെയിലുകള്‍ അണ്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. അല്ലെങ്കില്‍ mail@unsubscribe.comല്‍ മെയില്‍ അയച്ചാലും മതി.

2 അഗ്രഗേറ്റിങിനുവേണ്ടി ശ്രമിക്കുക. അത്രയൊന്നും അത്യാവശ്യമില്ലാത്ത എന്നാല്‍ ആവശ്യമുള്ള ചില മെയിലുണ്ടാകും. അവയെ ഫ്രണ്ട് ഫീഡിനുള്ളിലേക്കും മാര്‍ക്കറ്റിങ് ഇമെയിലുകളെ ഡീലറിയിലേക്കും മാറ്റിയാല്‍ കുറെ സ്ഥലം ലാഭിക്കാന്‍ സാധിക്കും.

അടുക്കും ചിട്ടയും: ഇമെയിലുകളെ അവയുടെ വിഷയങ്ങള്‍ക്കനുസരിച്ച് അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കാന്‍ സാധിക്കണം. ഇതാലോചിച്ച് തല പുകയ്‌ക്കേണ്ട കാര്യമൊന്നുമില്ല. otherinbox.com എന്ന വെബ്‌സൈറ്റ് ഇക്കാര്യം ഭംഗിയായി ചെയ്തു തരും.

ഫില്‍റ്റര്‍: ഇമെയില്‍ ഫില്‍റ്ററുകള്‍ ഓണാക്കി അനാവശ്യ മെയിലുകളെ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.

ചോദ്യങ്ങള്‍ ആദ്യം ചോദിക്കുക: വെബ്‌സൈറ്റിലോ ബ്ലോഗിലോ വെറുതെ ഇമെയില്‍ കൊടുക്കുന്നതിനുപകരം ഒരു ഫോം നല്‍കുന്നത് കൂടുതല്‍ അനാവശ്യമെയിലുകള്‍ വരുന്നത് തടയാന്‍ സഹായിക്കും.

ഐക്കണുകള്‍ ഉണ്ടാക്കുക: www.wisestamp.com സൈറ്റ് ഉപയോഗിച്ച് ഐക്കണുകള്‍ ഉണ്ടാക്കി ഫേസ്ബുക്ക്, ഗൂഗിള്‍ബസ്, ഗ്രൂപ്പ് എന്നിവ വേര്‍തിരിച്ചുനിര്‍ത്തുക. ആവശ്യം വരുന്നുണ്ടെങ്കില്‍ എളുപ്പത്തില്‍ കട്ട് ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.