1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തതിനു പിന്നാലെ രാജ്യത്തെ ഭരണരീതി സംബന്ധിച്ച് നിലപാട് വ്യക്തമാക്കി താലിബാൻ. താലിബാൻ നേതാക്കള്‍ അടങ്ങുന്ന സമിതിയ്ക്കായിരിക്കും രാജ്യത്തിൻ്റെ ഭരണച്ചുമതലയെന്നും താലിബാൻ തലവൻ ഹൈബിത്തുള്ള അഖുൻസാദായ്ക്ക് ആയിരിക്കും സമിതിയുടെ നേതൃപദവിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, അഫ്ഗാനിസ്ഥാനെ സംബന്ധിച് പല സുപ്രധാന പ്രശ്നങ്ങള്‍ക്കും താലിബാൻ ഇതുവരെ ഉത്തരം കണ്ടെത്തിയിട്ടില്ലെന്നാണ് മുതിര്‍ന്ന താലിബാൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. അതേസമയം, അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനാധിപത്യ സര്‍ക്കാര്‍ ആയിരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് വഹീദുള്ള ഹാഷിമി വ്യക്തമാക്കി. ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ശരീയത്ത് നിയമം തന്നെയായിരിക്കും അഫ്ഗാനിസ്ഥാനിൽ നടപ്പാക്കുകയെന്നും നേതാവ് വ്യക്തമാക്കി.

ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം കടുത്ത യാഥാസ്ഥിതിക നിലപാടുകളിൽ നിന്ന് താലിബാൻ പിന്നോട്ടു പോയിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാൻ താലിബാൻ തയ്യാറായേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് താലിബാൻ നേതാവിൻ്റെ പ്രഖ്യാപനം. ജനാധിപത്യത്തിന് രാജ്യത്ത് ഒരു സ്ഥാനവുമുണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഈ ആഴ്ച തന്നെ ഉന്നതതലയോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1996 മുതൽ 2001 വരെ താലിബാൻ അധികാരത്തിലിരുന്ന കാലത്ത് ഉണ്ടായിരുന്ന ഭരണക്രമത്തോട് സാമ്യമുള്ള നടപടികളാണ് ഭീകരസംഘടന ഇക്കുറിയും സ്വീകരിക്കുന്നത്. അഖുൻസാദായായിരിക്കും രാജ്യത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ മൊത്തത്തിൽ നിയന്ത്രിക്കുന്നതെന്നും പുതിയ അഫ്ഗാൻ പ്രസിഡൻ്റാകാൻ സാധ്യതയുള്ളതെന്നും താലിബാൻ നേതാവ് പറഞ്ഞു. ചിലപ്പോള്‍ അദ്ദേഹത്തിൻ്റെ അടുത്ത അനുയായി പ്രസിഡൻ്റാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുല്ലാ ഒമറിൻ്റെ മകൻ മൗലവി യാക്കൂബ്, ഹഖാനി വിഭാഗത്തിൻ്ഥെ ലതവൻ സിറാജുദ്ദീൻ ഹഖാനി, ദോഹയിലെ രാഷ്ട്രീയ വിഭാഗം ഓഫീസ് നയിക്കുന്ന അബ്ദുള്‍ ഘാനി ബറാദര്‍ എന്നിവരായിരിക്കും പ്രസിഡൻ്റിനോടു ചേ‍ര്‍ന്നുള്ള സംഘത്തിലെ മൂന്ന് പേര്‍. കൂടാതെ അഫ്ഗാൻ സൈന്യത്തിലെയും സര്‍ക്കാരിലെയും ഉന്നത ഉദ്യോഗസ്ഥരെയും ഉന്നത പദവികളിലേയ്ക്ക് താലിബാൻ സ്വാഗതം ചെയ്തിട്ടുണ്ട്. പുതിയ താലിബാൻ സൈന്യത്തിൽ താലിബാൻ പ്രവര്‍ത്തകരും അഫ്ഗാൻ സൈനികോദ്യോഗസ്ഥരും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാൻ സൈന്യത്തിലെ പല ഉദ്യോഗസ്ഥര്‍ക്കും ജര്‍മനിയിലും ഇംഗ്ലണ്ടിലും തുര്‍ക്കിയിലും പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പൈലറ്റുമാരെ ഉള്‍പ്പെടെ ഇത്തരത്തിൽ സൈന്യത്തിലെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. 20 വര്‍ഷത്തെ യുഎസ് – താലിബാൻ പോരാട്ടത്തിനിടെ നിരവധി അഫ്ഗാൻ സൈനികരെ വധിച്ച ശേഷമാണ് താലിബാൻ്റെ പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം.

സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുമെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയില്ലെന്നും താലിബാൻ മുൻപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനെതിരാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മുഖം മറയ്ക്കാതെ പുറത്തിറങ്ങിയതിനു ഒരു സ്ത്രീയെ താലിബാൻ വെടിവെച്ചു കൊന്നതായും പെൺകുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ പൂട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. കാബൂളിൽ പ്രതിഷേധം നടത്തിയ സംഘത്തിനെതിരെ താലിബാൻ ഭീകരര്‍ വെടിയുതിര്‍ത്തയായും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.