സ്വന്തം ലേഖകൻ: മലയാള സിനിമാതാരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനും യുഎഇ ഗോൾഡൻ വിസ. ഇതാദ്യമായാണ് മലയാളത്തിലെ താരങ്ങള്‍ക്ക് യുഎഇയുടെ ഗോൾഡൻ വിസ ലഭിക്കുന്നത്. പത്ത് വര്‍ഷമാണ് ഗോൾഡൻ വിസയുടെ കാലാവധി.
വരും ദിവസങ്ങളിൽ രണ്ട് താരങ്ങളും വിസ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുൻപ് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സഞ്ജയ് ദത്തിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. 2019ലാണ് യുഎഇ സര്‍ക്കാര്‍ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡൻ വിസ അവതരിപ്പിച്ചത്.
ഗോള്‍ഡൻ വിസ ലഭിക്കുന്നവര്‍ക്ക് രാജ്യത്ത് സ്പോൺസറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. 10 വര്‍ഷത്തിനു ശേഷം വിസ തനിയെ പുതുക്കപ്പെടുകയും ചെയ്യും. ആദ്യഘട്ടത്തിൽ നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും അനുവദിച്ച യുഎഇ ഗോള്‍ഡൻ വിസ കൊവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അനുവദിച്ചിരുന്നു.
ഇടയ്ക്കിടെ വിസ പുതുക്കേണ്ടെന്നതു കൊണ്ടു തന്നെ ഇന്ത്യക്കാര്‍ ഉൾപ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഗോള്‍ഡൻ വിസ. കഴിഞ്ഞ ദിവസം സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും യുഎഇ ഗോള്‍ഡൻ വിസ സമ്മാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല