![](https://www.nrimalayalee.com/wp-content/uploads/2021/06/Kerala-Covid-19-Update-Coronavirus-Cases-Hotspots-Lockdown-.jpg)
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,00,73,530 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,345 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,142 പേര്‍ രോഗമുക്തി നേടി.
പോസിറ്റീവ് ആയവർ
തൃശൂര്‍ 2795
എറണാകുളം 2707
കോഴിക്കോട് 2705
മലപ്പുറം 2611
പാലക്കാട് 1528
കൊല്ലം 1478
ആലപ്പുഴ 1135
കോട്ടയം 1115
കണ്ണൂര്‍ 1034
തിരുവനന്തപുരം 835
പത്തനംതിട്ട 797
വയനാട് 524
ഇടുക്കി 520
കാസര്‍കോട് 440
നെഗറ്റീവ് ആയവർ
തിരുവനന്തപുരം 1096
കൊല്ലം 822
പത്തനംതിട്ട 805
ആലപ്പുഴ 1346
കോട്ടയം 802
ഇടുക്കി 303
എറണാകുളം 1507
തൃശൂര്‍ 2492
പാലക്കാട് 2363
മലപ്പുറം 2115
കോഴിക്കോട് 1525
വയനാട് 292
കണ്ണൂര്‍ 1065
കാസര്‍കോട് 609
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 19,205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 785 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 2776, എറണാകുളം 2659, കോഴിക്കോട് 2665, മലപ്പുറം 2481, പാലക്കാട് 1042, കൊല്ലം 1470, ആലപ്പുഴ 1119, കോട്ടയം 1049, കണ്ണൂര്‍ 918, തിരുവനന്തപുരം 811, പത്തനംതിട്ട 764, വയനാട് 506, ഇടുക്കി 511, കാസര്‍കോട് 434 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, പാലക്കാട് 21, വയനാട് 12, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 8 വീതം, എറണാകുളം 6, കോഴിക്കോട്, കാസര്‍കോട് 4 വീതം, മലപ്പുറം 2, തിരുവനന്തപുരം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 1,82,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,84,634 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,91,871 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,64,919 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 26,952 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2121 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല