1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2021

സ്വന്തം ലേഖകൻ: വ്യവസായി എം.എ. യൂസുഫലിയുടെ സഹോദരൻ എം.എ. അഷ്​റഫ്​ അലിയുടെ മക​െൻറ വിവാഹ വേദിയിൽ താരപ്പകി​​ട്ടോടെ മമ്മൂട്ടിയും മോഹൻലാലും. ഷാർജ അൽ ജവഹർ റിസപ്​ഷൻ ആൻഡ്​ കൺവെൻഷൻ സെൻററിൽ നടന്ന പരിപാടിയിലാണ്​ ഇരുവരും പ​ങ്കെടുത്തത്​.

എം.എ. യൂസുഫലിയും അഷ്​റഫലിയും ചേർന്ന്​ ഇരുവരെയും സ്വീകരിച്ചു. അഷ്​റഫ്​ അലിയുടെയും സീനയുടെയും മകൻ ഫഹാസും ടി.എസ്​. യഹ്​യയുടെയും സാഹിറയുടെയും മകൾ സിയയും തമ്മിലുള്ള വിവാഹമാണ്​ നടന്നത്​. കോവിഡ്​ നിയന്ത്രണങ്ങളുള്ളതിനാൽ ക്ഷണിക്കപ്പെട്ട നിശ്​ചിത എണ്ണം അതിഥികൾ മാത്രമാണ്​ പ​ങ്കെടുത്തത്​.

യുഎഇയുടെ​ ഗോൾഡൻ വിസ സ്വീകരിക്കാനാണ്​ മമ്മൂട്ടിയും മോഹൻലാലും ദുബൈയിൽ എത്തിയത്​. കലാരംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ്​ പത്ത്​ വർഷത്തെ ഗോൾഡൻ വിസ നൽകി ആദരിക്കുന്നത്​. തിങ്കളാഴ്​ച അബൂദബിയിൽ നടക്കുന്ന ചടങ്ങിൽ ഇരുവരും വിസ ഏറ്റുവാങ്ങും. വിസ നടപടികൾക്കായുള്ള മെഡിക്കൽ പരിശോധന ഇരുവരും പൂർത്തിയാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.