1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2021

സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് തലസ്ഥാനമായ കാബൂളില്‍ നിന്ന് ദോഹയിലെത്തിച്ച 146 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങിയതായി ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പിന്തുണ നല്‍കിയ ഖത്തര്‍ അധികൃതര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും എംബസി നന്ദി പറഞ്ഞു.

ഇവരുടെ യാത്രയ്ക്കാവശ്യമായ രേഖകള്‍ എംബസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ദോഹയിലേക്ക് ആദ്യ ബാച്ചില്‍ എത്തിയ 135 ഇന്ത്യക്കാരെ ഇന്ത്യയില്‍ എത്തിച്ചതായി നേരത്തേ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. കാബൂളില്‍ നിന്ന് യുഎസ് വിമാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ഇന്ത്യന്‍ പൗരന്മാര്‍ ഖത്തറിലെത്തിയത്.

നയതന്ത്രപ്രതിനിധികളെയും മാധ്യമ പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും വിവിധ രാജ്യങ്ങളിലെ പൗരന്മാരെയും സുരക്ഷിതമായി സ്വദേശങ്ങളിലേക്ക് എത്തിക്കുന്നതില്‍ മുന്‍ പന്തിയിലാണ് ഖത്തര്‍. ഇതിനകം ഏഴായിരത്തിലധികം പേരെ ഖത്തറിലേയ്ക്ക് എത്തിച്ചതായാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.