സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് മുന്‍ ജർമന്‍ നഗരമായ ലൈപ്സിഷിലെ ഒരു ഫുഡ് ഡെലിവറി സ്ഥാപനത്തില്‍ കൊറിയറായി ജോലി ചെയ്യുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചർച്ചാ വിഷയം. 2017 മുതല്‍ സാദത്ത് അഫ്ഗാന്‍ സര്‍ക്കാരില്‍ അംഗമായ ഇദ്ദേഹം സ്വന്തം രാജ്യത്തെ അരക്ഷിതാവസ്ഥയില്‍ പേടിച്ച് താലിബാന്റെ മുന്നേറ്റത്തോടെ ജര്‍മ്മനിയിലേക്ക് രാഷ്ട്രീയ അഭയം തേടുകയായിരുന്നു.
മന്ത്രിയായിരുന്നപ്പോള്‍ അഫ്ഗാനു വേണ്ടി ഇന്ത്യയോട് വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ധാരണാപത്രവും മന്ത്രി ഒപ്പിട്ടു. നിലവില്‍, മുന്‍ മന്ത്രി ലീഫെറാണ്ടോ ഡെലിവറി സേവനവുമായി ഹകരിച്ച് ഉപഭോക്താക്കള്‍ക്ക് ഭക്ഷണപാനീയങ്ങള്‍ എത്തിച്ച് കൊടുത്ത് പണം സമ്പാദിച്ച് ജീവിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നഗരം ചുറ്റിയുള്ള ജോലിക്കായി സൈക്കിളാണ് ഈ മുൻ മന്ത്രി ഉപയോഗിക്കുന്നത്.
ഭാവിയില്‍, യൂറോപ്പിലെ ഏറ്റവും വലിയ ജര്‍മ്മന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ടെലികോമില്‍ ജോലി ലഭിക്കുമെന്ന് സാദത്ത് പ്രതീക്ഷിക്കുന്നതായും വാര്‍ത്തയുണ്ട്. ഇദ്ദേഹത്തിന്റെ ഫുഡ് ഡെലിവറി ഫോട്ടോയും വാര്‍ത്തയും തുര്‍ക്കി ചാനലിന്റെ റിപ്പോര്‍ട്ടറാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല