നായികയാകാന്‍ സുന്ദരികള്‍ ക്യൂ നില്ക്കുന്ന കാലത്ത് കമലഹാസന് ഒരു നായികയെ കിട്ടാനായിരുന്നു പെടാപ്പാട്. ‘വിശ്വരൂപം’ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് നാളുകളേറെയായെങ്കിലും നായിക ആരാണെന്നറിയാതെ ഉലകനായകന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിഷമിക്കുകയായിരുന്നു. എമി ജാക്സണ്, ശ്രിയാ ശരണ്‍, ഇഷാ ഷെര്‍വാണി എന്നിങ്ങനെ പലരെയും പരിഗണിച്ചെങ്കിലും പല കാരണങ്ങളാല്‍ പ്രൊജക്ട് നീണ്ടു പോയി.
ഒടുവില്‍ തമിഴില്‍ ഗായികയായി അറിയപ്പെടുന്ന ചില ചിത്രങ്ങളില്‍ നായികയായും സഹതാരവുമായും പ്രത്യക്ഷപ്പെട്ട ആന്‍ഡ്രിയ ജെറോമിനെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു. ചിത്രത്തിന് അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്തു. കമലഹാസന്റെ ‘മന്മഥന് അമ്പ്’ എന്ന ചിത്രത്തില്‍ ആന്‍ഡ്രിയ നേരത്തെ പാടിയിരുന്നു. വ്യത്യസ്തമായ ശബ്ദത്തില്‍ പാടിയതിനാല്‍ തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം അന്ന് ആന്‍ഡ്രിയയെ അഭിനന്ദിച്ചിരുന്നു.
തുടര്‍ന്ന് കോളിവുഡില്‍ തന്നെ ആന്‍ഡ്രിയ അംഗീകരിക്കപ്പെടുകയായിരുന്നു. അങ്ങനെ അന്നത്തെ കമലിന്റെ ഗായിക പിന്നീട് നായികയുമായി. കമലഹാസന്റെ നായികയായി പ്രത്യക്ഷപ്പെടാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് ആന്‍ഡ്രിയ. കമലിന്റെ തന്നെ വേട്ടയാട് വിളയാട്, അന്യന്, രാഖി, യാരടീ നീ മോഹിനി, ആയിരത്തില്‍ ഒരുവന്, ആദവന്, ഗോവ, മദ്രാസിപ്പട്ടണം. വാ, വാനം, ദാദ തുടങ്ങിയ ചിത്രങ്ങളിലും ആന്‍ഡ്രിയ പാടിയിട്ടുണ്ട്.
ചെന്നൈയിലെ ഒരു ആഗ്ളോ ഇന്ത്യന്‍ കുടുംബത്തിലെ അംഗമായആയ ആന്‍ഡ്രിയ ഗായികയായിട്ടായിരുന്നു സിനിമാ രംഗത്തെത്തിയത്. വേട്ടയാട് വിളയാട് ആയിരുന്നു ആദ്യ ചിത്രം. ഗായികയുടെ സൌന്ദര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആര്. ശരത് കുമാറിന്റെ കൂടെ ‘പച്ചക്കിളി മുത്തുച്ചരം’ എന്ന ചിത്രത്തില്‍ നായികയായി. ശെല്‍വരാഘവന്റെ ആയിരത്തില്‍ ഒരുവന്, മങ്കാത്തെ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല