ഇന്ത്യന്‍ സിനിമയിലെ രണ്ടു മഹാ നടന്മാരാണ് ആമിര്‍ ഖാനും മോഹന്‍ലാലും. ഏറ്റവും ഒടുവില്‍ പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം മലയാളത്തിന്റെ പ്രയതാരം മോഹന്‍ലാല്‍ ബോളിവുഡ് സൂപ്പര്‍താരം അമീര്‍ഖാനൊപ്പം അഭിനയിച്ചേക്കുമെന്ന് സൂചന. ഇപ്പോള്‍ ബോളിവുഡിലും മോളിവുഡിലും പറഞ്ഞുകേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമീറിനൊപ്പം മോഹന്‍ലാലും അഭിനയിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു.
ചിത്രത്തില്‍ അമീര്‍ഖാനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക. ഇതുകൂടാതെ ഏഴു പ്രധാന കഥാപാത്രങ്ങളും ചിത്രത്തില്‍ വരുന്നുണ്ട്. ഇതില്‍ ഒരാളുടെ വേഷമായിരിക്കും മോഹന്‍ലാല്‍ അവതരിപ്പിക്കുകയെന്നാണ് സൂചന. പ്രിയദര്‍ശനുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ തന്നെയാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഭിനേതാക്കളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
2012ലായിരിക്കും ചിത്രീകരണം. പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിച്ച തേസ് എന്ന ഹിന്ദി ചിത്രം പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്. കൂടാതെ മോഹന്‍ലാലിനെ നായകനാക്കി പ്രിയന് ഒരുക്കിയ ഒരു മരുഭൂമിക്കഥ എന്ന മലയാള ചിത്രം അവസാനവട്ട മിനുക്ക് പണിയിലാണ്. ചിത്രം നവംബര്‍ ആദ്യം പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാലിന് പുറമെ മുകേഷ്, ലക്ഷ്മിറായ്, ഭാവന എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല