![](https://www.nrimalayalee.com/wp-content/uploads/2021/08/Bahrain-Staff-Medical-Checkup-Portal.jpg)
സ്വന്തം ലേഖകൻ: രണ്ടു വർഷം കൂടുമ്പോള്‍ തൊഴിലാളികൾക്ക് നടത്തുന്ന മെഡിക്കൽ ചെക്കപ്പ് നിർബന്ധമാക്കി. ഓഗസ്റ്റ് മുതൽ ആണ് നിയമം പ്രാബല്യത്തില്‍ വരുക. bahrain.bh എന്ന വെബ്സൈറ്റ് വഴി അപ്പോയൻറ്മെൻറ് എടുത്താണ് ചെക്കപ്പിന് ബുക്ക് ചെയ്യേണ്ടത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഇത്തരത്തിലുള്ള ബുക്കിങ് സേവനം നടക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക.
2016 മുതൽ 2021 ജൂൺ വരെ 7,02,959 അപ്പോയൻറ്മെൻറുകൾ ഈ പോര്‍ട്ടല്‍ വഴി നടന്നിട്ടുണ്ട്. പുതിയ നിബന്ധന പ്രകാരമുളള അധിക മെഡിക്കൽ ചെക്കപ്പുകൾ ആവശ്യമുണ്ടോയെന്ന് ആ സംവിധാനം വഴി അറിയാന്‍ സാധിക്കും. സലൂണുകൾ, ബിസിനസുകൾ, ഹോട്ടലുകള്‍, ജ്യൂസ് കടകള്‍, ഭക്ഷ്യ സംഭരണശാലകൾ, ബേക്കറികള്‍, തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തിയിരിക്കണം. അപ്പോയൻറ്മെൻറുകള്‍ എടുത്ത് പോയി ചെക്കപ്പുകള്‍ നടത്താം. ഹെൽത്ത് സെൻററുകളിൽ വ്യക്തികൾ നേരിട്ട് എത്തുന്നത് കുറച്ച് സമയം ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും.
അതിനിടെ ബഹ്റൈനില്‍ കൊവിഡ് കേസുകള്‍ കുറയുന്നതായി കണക്കുകൾ. ഇന്നലെ 130 പേര്‍ക്കാണ് ഇന്നലെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 90 പേര് കൂടി ഇന്നലെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം ആണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1,388 പേരാണ് ആകെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ചവരില്‍ 43 പേര് പ്രവാസികള്‍ ആണ്. രോഗമുക്തരുടെ എണ്ണം 2,69,572 ആണ്. 5,832,213 പരിശോധനകളാണ് ഇന്നലെ നടത്തിയത്. ചികിത്സയിലുള്ളവരില്‍ രണ്ടുപേര്‍ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല