1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2021

സ്വന്തം ലേഖകൻ: പുതിയ അധ്യയന വർഷത്തിൽ സ്വകാര്യ മേഖലയിൽ 16 സ്​കൂളുകൾക്കു​കൂടി പ്രവർത്തനാനുമതി നൽകിയതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. കിൻഡർഗാർട്ടൻ മുതൽ സീനിയർ തലം വരെയുള്ള സ്ഥാപനങ്ങൾക്കാണ്​ പുതുതായി അനുമതി നൽകിയതെന്ന്​ പ്രൈവറ്റ്​ സ്​കൂളിങ്​ ലൈസൻസിങ്​ ഡിപ്പാർട്​മെൻറ്​ ഡയറക്​ടർ ഹമദ്​ മുഹമ്മദ്​ അൽ ഗാലി പറഞ്ഞു.

ഇതോടെ ആകെ സീറ്റുകൾ 8870 ആയി ഉയർന്നു. കഴിഞ്ഞ മാർച്ചിന്​ ആരംഭിച്ച പ്രവേശനം ഒക്​ടോബർ 14 വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കരിക്കുലത്തിലുള്ള മൂന്നു​ സ്​കൂളുകൾ ഉൾപ്പെടെയാണ്​ പുതുതായി അനുവദിച്ചത്​. ഒമ്പതെണ്ണം ബ്രിട്ടീഷ്​ കരിക്കുലത്തിലും രണ്ടെണ്ണം അമേരിക്കൻ കരിക്കുലത്തിലുമാണ്​.

ഇന്ത്യ, ഫിലിപ്പീനോ സമൂഹത്തിൻെറ ജനസംഖ്യാനുപാതികമായി കൂടുതൽ സ്​കൂളുകൾ ആവശ്യമായതിനാലാണ്​ പുതിയ സ്ഥാപനങ്ങൾ അനുവദിച്ചതെന്ന്​ അൽഗാലി പറഞ്ഞു. രാജ്യത്ത്​ വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ സീറ്റ്​ ക്ഷാമത്തിന്​ വലിയ അളവു വരെ പരിഹാരമാവുമെന്ന്​ അദ്ദേഹം പറഞ്ഞു.

സർക്കാർ സ്​കൂളുകൾ ആഗസ്​റ്റ്​ 29നാണ്​ തുറക്കുന്നതെങ്കിലും ഖത്തറിൽ, സ്വകാര്യമേഖലയിലെ സ്​കൂളുകൾ സജീവമായി. ചൊവ്വാഴ്​ച മിക്ക സ്വകാര്യ സ്​കൂളുകളിലും പുതിയ അധ്യയനവർഷം ആരംഭിച്ചിരുന്നു. ബുധനാഴ്​ച വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉ​ന്നത ഉദ്യോഗസ്ഥർ വിവിധ കേന്ദ്രങ്ങളിൽ സ്​കൂളുകൾ സന്ദർശിച്ച്​ പ്രവർത്തനങ്ങൾ വിലയിരുത്തി. 50 ശതമാനം ഹാജറിൽ ​െബ്ലൻഡിഡ്​ ലേണിങ്​ സംവിധാനത്തിലാണ്​ സ്​കൂളുകൾ പുതിയ അധ്യയന വർഷത്തിൽ പ്രവർത്തനം ആരംഭിച്ചത്​. സ്വകാര്യ സ്​കൂളു​കളുടെ തയാറെടുപ്പിനെ അധികൃതർ അഭിനന്ദിച്ചു.

കിൻഡർഗാർട്ടനും സ്​കൂളുകളും ഉൾപ്പെടെ 328 സ്വകാര്യ സ്​കൂളുകളാണ്​ രാജ്യത്ത്​ പ്രവർത്തിക്കുന്നത്​. വിവിധ രാജ്യങ്ങളുടെ കരിക്കുലത്തിൽ, 85 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നുണ്ട്​. 2.03 ലക്ഷം വിദ്യാർഥികളാണ്​ സ്വകാര്യ മേഖലയിൽ പഠിക്കുന്നത്​. ഖത്തർ വിദ്യാർഥികളുടെ സ്വകാര്യ സ്​കൂളുകളിലെ പ്രാതിനിധ്യം 33 ശതമാനം വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.