ഹരീഷ് കവന്‍ട്രി
വൂസ്റ്ററിലെ മലയാളികളുടെ ആവേശപൂര്‍ണ്ണമായ പ്രകടനങ്ങള്‍ക്കൊടുവില്‍ ഈ വര്‍ഷത്തെ വൂസ്റ്റര്‍ മലയാളി കള്‍ചറല്‍ അസോസിയേഷന് ക്രിസ്മസ്-പുതുവല്‍സരാഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു. ഓരോ പരിപാടികളിലും അതിനു പിന്നിലെ കഠിന പരിശീലനത്തിന്റെ മനോഹാരിത ദൃശ്യമായിരുന്നു. പരിപാടികള്‍ ഇത്രയധികം കെങ്കേമമാക്കുന്നതില്‍ സംഘാടകര്‍ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു.
ടീം ആല്പ്ലാ “ഉപ്പു കരുവാട്…” എന്ന തമിഴ് ഗാനത്തിനൊത്ത് ചുവടു വച്ച ഗ്രൂപ്പ് കപ്പിള്‍ ഡാന്‍സ് വളരെ മികച്ച നിലവാരം പുലര്‍ത്തി.
കപ്പിള്‍ ഡാന്‍സിന്റെ യു ട്യുബ് ലിങ്ക് താഴെ കൊടുക്കുന്നു.
“ഒരു മുത്തം മണിമുത്തം….” എന്ന ഗാനം വേദിയില്‍ കുറെ ജയന്മാരെ സൃഷ്ടിച്ചു. മാല്‍വേണ്‍ ബോയ്സ് അവതരിപ്പിച്ച ജയന് ഡാന്‍സ് സദസ്യരില്‍ ചിരിയുയര്‍ത്തി. വൂസ്റ്റര്‍ കലാവേദിയുടെ സ്കിറ്റ് വളരെയധികം ശ്രദ്ധയാകര്‍ഷിച്ച മറ്റൊരു പരിപാടിയായിരുന്നു.ജയന് ഡാന്‍സിന്റെ യു ട്യുബ് ലിങ്ക് താഴെ കൊടുക്കുന്നു
കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ പങ്കെടുത്ത പരിപാടികളില്‍ അവതാരകരുടെ സദസ്യരെ പിടിച്ചിരുത്താനുള്ള സംഭാഷണ ശൈലി പരിപാടിയില്‍ ഉടനീളം ശ്രവ്യമായിരുന്നു. അന്തരിച്ച നേതാവ് കെ കരുണാകരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ആരംഭിച്ച ആഘോഷപരിപാടികള്‍ റോബിന് വാക്കര്‍ എം പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണ്‍ ജേക്കബ് അധ്യക്ഷനായിരുന്നു. ഫാ.വര്‍ഗ്ഗീസ് ജോണ്‍, കൌണ്‍സിലര്‍ ലൂസി ഹട്സണ്‍, സെക്രട്ടറി ജോസ് മത്തായി എന്നിവര്‍ പ്രസംഗിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല