1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2021

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഒരു ഭീഷണിയല്ലെന്ന് തെളിയിക്കാൻ പെൻസിൽവാനിയയിലെ ജെറിറ്റീസ് സൂപ്പർ മാർക്കറ്റിലെത്തിയ മാർഗരറ്റ് ആൻ സിർക്കോ എന്ന യുവതി ചെയ്തത് ഒരു കടും കൈയ്യാണ്. സൂപ്പർമാർക്കറ്റിൽ അടുക്കി വച്ചിരുന്ന പഴം പച്ചക്കറി വിഭവങ്ങളുടെ മേൽ ചുമയ്ക്കുകയും തുപ്പുകയും ചെയ്തു. മാത്രമല്ല ഇതിനു ശേഷം തനിക്ക് കോറോണയുണ്ട് എന്ന് ആക്രോശിക്കുകയും ചെയ്തു മാർഗരറ്റ്. ‘എനിക്ക് വൈറസ് ഉണ്ട്, ഇനി നിങ്ങൾക്കെല്ലാവർക്കും വരും’ എന്നാണ് മാർഗരറ്റ് അലറിയത്.

സൂപ്പർ മാർക്കറ്റിലെ സെക്യൂരിറ്റി വഴി മാർഗരറ്റിനെ കടയിൽ നിന്ന് പുറത്താക്കുകയും ഉടൻ പോലീസ് അറസ്റ്റ് ചെയുകയും ചെയ്യും. തുടർന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ മാർഗരറ്റ് നെഗറ്റീവ് ആണെന്ന് വ്യക്തമായി. ഇതേ തുടർന്ന് കേസെടുക്കുകയും ഭക്ഷണത്തിൽ മനഃപൂർവം തുപ്പിയതിന് രണ്ട് വർഷത്തെ തടവ് ശിക്ഷ കോടതി വിധിക്കുകയും ചെയ്തു. മാർഗരറ്റിന്റെ ഈ പ്രവർത്തി മൂലം 35,000 ഡോളർ (25 ലക്ഷം രൂപ) വില വരുന്ന ഭക്ഷണ വിഭവങ്ങൾ നശിപ്പിക്കേണ്ടി വന്നതായാണ് റിപ്പോർട്ട്.

വിചാരണ വേളയിൽ 37-കാരിയായ മാർഗരറ്റ് ക്ഷമാപണം നടത്തിയിരുന്നു. സംഭവസമയത്ത് താൻ മദ്യപിച്ചിരുന്നുവെന്ന് മാർഗരറ്റ് പറഞ്ഞു. മാർഗരറ്റിനെതിരെ രണ്ട് തീവ്രവാദ ഭീഷണികൾ ചുമത്താൻ പ്രോസിക്യൂട്ടർമാർ ആലോചിക്കുകയായിരുന്നു. ഭാഗ്യവശാൽ, അവൾ കുറ്റം സമ്മതിച്ചതിനുശേഷം അവർ പിൻവാങ്ങി. രണ്ട് വർഷത്തെ ജയിൽ ശിക്ഷ കഴിയുമ്പോൾ 8 വർഷത്തെ നല്ല നടപ്പും, സൂപ്പർ മാർക്കറ്റിന്‌ മാർഗരറ്റ് 30,000 ഡോളർ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.