1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ 19,688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71. പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 21,631 ആയി. ചികിത്സയിലായിരുന്ന 28,561 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവർ

തൃശൂര്‍ 3120
കോഴിക്കോട് 2205
എറണാകുളം 2029
മലപ്പുറം 1695
കൊല്ലം 1624
പാലക്കാട് 1569
തിരുവനന്തപുരം 1483
ആലപ്പുഴ 1444
കണ്ണൂര്‍ 1262
കോട്ടയം 1020
വയനാട് 694
പത്തനംതിട്ട 670
ഇടുക്കി 506
കാസർകോട് 367

നെഗറ്റീവായവർ

തിരുവനന്തപുരം 2085
കൊല്ലം 2640
പത്തനംതിട്ട 1358
ആലപ്പുഴ 1836
കോട്ടയം 2555
ഇടുക്കി 766
എറണാകുളം 2842
തൃശൂര്‍ 2528
പാലക്കാട് 2122
മലപ്പുറം 3144
കോഴിക്കോട് 3439
വയനാട് 974
കണ്ണൂര്‍ 1743
കാസർകോട് 529

രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 18,602 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 894 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 17, പാലക്കാട് 10, പത്തനംതിട്ട, കണ്ണൂര്‍ 9 വീതം, തൃശൂര്‍ 8, കാസർകോട് 7, കൊല്ലം, കോട്ടയം, എറണാകുളം 5 വീതം, ആലപ്പുഴ 4, തിരുവനന്തപുരം 2.

ഇതോടെ 2,38,782 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,66,557 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി. 6,20,739 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,87,582 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 33,157 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2463 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോവിഡ് വിശകലന റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ 5 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 75% പേര്‍ക്ക് ഒരു ഡോസ് വാക്‌സീന്‍ നല്‍കി (2,16,08,979). സെപ്റ്റംബര്‍ 5 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 28% പേര്‍ക്ക് രണ്ട് ഡോസ് വാക്‌സീന്‍ നല്‍കി 80,27,122. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ്, 8,32,475.

45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 92 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 48% പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കി. കോവിഡ് വാക്‌സീനുകള്‍ ആളുകളെ അണുബാധയില്‍നിന്നും ഗുരുതരമായ അസുഖത്തില്‍നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്തു.

നിലവില്‍ ചികിത്സയില്‍ ഉള്ള കേസുകളില്‍ 12.82% ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. നിലവില്‍ ചികിത്സയില്‍ ഉള്ള കേസുകളില്‍ 1% ല്‍ താഴെ മാത്രമാണ് ഐസിയുവില്‍ ഉള്ളത്. കോവിഡ് പോസിറ്റീവ് ആയ മറ്റ് അനുബന്ധ രോഗമുള്ള ആളുകള്‍ വീട്ടില്‍ താമസിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും സർക്കാർ നിർദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.