![](https://www.nrimalayalee.com/wp-content/uploads/2021/09/Bahrain-Schools-Reopening-Covid.jpg)
സ്വന്തം ലേഖകൻ: നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷം ബഹ്റൈനിലെ സ്കൂളികളിൽ വിദ്യാർഥികൾ എത്തി. പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് ചൊവ്വാഴ്ചയാണ് രാജ്യത്തെ സർക്കാർ സ്കൂളുകൾ തുറന്നത്. 1.46 ലക്ഷം വിദ്യാർഥികളിൽ 79,000 പേർ സ്കൂളുകളിൽ എത്തി. നേരിട്ട് സ്കൂളിൽ എത്തുന്നതിന് ഇത്രയും േപരാണ് താൽപര്യം അറിയിച്ചിരുന്നത്.
നിശ്ചിത ദിവസങ്ങളിൽ ഒാഫ്ലൈനിലും മറ്റു ദിവസങ്ങളിൽ ഒാൺലൈനിലുമായിരിക്കും ക്ലാസുകൾ. ഒാഫ്ലൈൻ പഠനത്തിന് താൽപര്യം അറിയിക്കാത്തവർക്ക് ഒാൺലൈൻ പഠന രീതിയായിരിക്കും തുടരുക. ഏത് രീതിവേണമെന്ന് തീരുമാനിക്കാൻ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും സ്വാതന്ത്ര്യം നൽകിയിരുന്നു.
ആദ്യ അധ്യയന ദിവസം വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിൻ അലി അൽ നുെഎമി വിവിധ സ്കൂളുകൾ സന്ദർശിച്ചു. വിദ്യാർഥികളെ സ്വീകരിക്കാൻ നടത്തിയ തയാറെടുപ്പുകൾ അദ്ദേഹം വിലയിരുത്തി. സാമൂഹിക അകലം ഉൾപ്പെടെ വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന എല്ലാ മുൻകരുതലുകളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾ കൂടക്കൂടെ അണുമുക്തമാക്കുകയും ചെയ്യും.
പുതിയ അധ്യയന വർഷത്തിെൻറ ഒന്നാം ദിനം തന്നെ കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് സർക്കാർ സ്കൂളുകൾ പ്രവർത്തിച്ചത് പ്രശംസനീയമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ കാര്യ വിഭാഗം ഡയറക്ടർ ഡോ. മുഹമ്മദ് മുബാറക് ബിൻ അഹ്മദ് വ്യക്തമാക്കി. സ്കൂൾ പ്രവർത്തനത്തിന് വിവിധ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നത്.
ഇവ പാലിക്കുന്നതിൽ സ്കൂൾ അധികൃതരും വിദ്യാർഥികളും രക്ഷിതാക്കളും വിജയിച്ചതായാണ് വിലയിരുത്തൽ. സ്കൂളിലെത്തി പഠനം നടത്തുന്ന വിദ്യാർഥികൾക്ക് സൗകര്യങ്ങളൊരുക്കുന്നതിനായി എല്ലാ സ്കൂളുകളും കേന്ദ്രീകരിച്ച് പ്രത്യേക ടീമിന് രൂപം നൽകിയിരുന്നു. സ്കൂളുകളിൽ നേരിട്ടെത്തി പഠനം നടത്തുന്നതിന് താൽപര്യം പ്രകടിപ്പിച്ച രക്ഷിതാക്കൾ മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികളെ സ്കൂളുകളിലെത്തിച്ചതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല