1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2021

സ്വന്തം ലേഖകൻ: റിക്രൂട്ട്മെന്റിന് അനുമതി ലഭിക്കാത്തത് കുവൈത്തിലെ നിര്‍മ്മാണ മേഖലയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. കൊവിഡ് വ്യാപിച്ചതിന്‍റെ ഭാഗമായാണ് കുവൈത്തിലേക്ക് തൊഴിലാളികളെ റിക്രൂട്ട്മെന്‍റ് ചെയ്യുന്നത് അധികൃതര്‍ നിര്‍ത്തിവെച്ചത്. സർക്കാർ മേഖലയിൽ നടപ്പാക്കേണ്ട നിരവധി പദ്ധതികള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. കരാര്‍ എടുത്ത കമ്പനികള്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട്മെന്‍റ് നടത്താന്‍ സാധിക്കാത്തത് ആണ് കാരണം. ഉള്ള പണിക്കാരെ കൊണ്ട് പണിതാല്‍ ഇനിയും സമയം എടുക്കും എന്നാണ് കമ്പനികള്‍ പറയുന്നത്.

പറഞ്ഞ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കണം എങ്കില്‍ വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരം. എന്നാല്‍ റിക്രൂട്ട്മെന്റിന് അനുമതി കുവൈത്ത് നല്‍കി തുടങ്ങിയിട്ടില്ല. കൊവിഡ് ഇപ്പോഴും പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍ ആദ്യത്തെ പോലെ പെട്ടെന്ന് തൊഴിലാളി റിക്രൂട്ട്മെന്റ് നടത്താന്‍ സാധിക്കില്ല. ഇനി തൊഴിലാളികളെ കൊണ്ട് വരുകയാണെങ്കില്‍ അവരുടെ ചെലവുകള്‍ മൊത്തം കമ്പനി വഹിക്കേണ്ട അവസ്ഥയും. കുവൈത്ത് കൊവിഡ് പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാന്‍ മാത്രമേ റിക്രൂട്ട്മെന്റിന് അനുമതി ബന്ധപ്പെട്ട മന്ത്രാലയം നല്‍ക്കുകയുള്ളു.

റിക്രൂട്ട്മെന്റ് നടത്താന്‍ അനുമതി ലഭിച്ചാലും കുവൈത്തിലേക്കുള്ള വിസ ലഭിക്കാന്‍ പ്രയാസമായിരിക്കും. നിലവില്‍ വിസിറ്റ് വിസ നല്‍കുന്നതിന് നിരവധി നിബന്ധനകള്‍ ആണ് അധികൃതര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. കമ്പനികള്‍ തൊഴിലാളികളെ കൊണ്ടുവരുകയാണെങ്കില്‍ അവര്‍ക്ക് ആവശ്യമായ ക്വാറന്റീൻ സൗകര്യം ഹോട്ടലുകളില്‍ കമ്പനി ഒരുക്കേണ്ടി വരും. ഇതെല്ലാം കമ്പനിയെ സംബന്ധിച്ച വലിയ സാമ്പത്തിക ബാധ്യതയാണ്. ചുരുക്കത്തില്‍ എല്ലാം കൊണ്ടും ആവശ്യമായ തൊഴിലാളികൾ കുവൈത്തില്‍ എത്താന്‍ ഇനിയും ഒരുപാട് സമയം എടുക്കും.

കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ കൃത്യസമയത്ത് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിഴ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് അധികൃതര്‍ നീങ്ങും. പല കമ്പനികള്‍ക്കും ഇപ്പോള്‍ തന്നെ കരാര്‍ കാലാവധി നീട്ടി കൊടുത്തിരിക്കുകയാണ്. കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കര്‍ഫ്യു നിലനിന്നിരുന്നു. ഈ സമയത്ത് ജോലികള്‍ ചെയ്യാന്‍ സാധിക്കാത്തത് വലിയ പ്രതിസന്ധിയായി. 2020ലും 2021ലും തീരേണ്ട പല പ്രെജക്റ്റുകളും പാതിവഴിയിലാണ്.

തങ്ങളുടേതല്ലാത്ത കാരണത്താൽ തൊഴിലാളികളെ എത്തിക്കാന്‍ സാധിക്കാത്തത് കൊണ്ട് പിഴ ഉള്‍പ്പെടെയുള്ള വലിയ നടപടികളിലേക്ക് അധിക‍തര്‍ പോകില്ലെന്ന് കണക്കൂട്ടലില്‍ ആണ് കമ്പനി ഉടമകള്‍. കുവൈത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റി കൊണ്ടിരിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് കമ്പിനികള്‍ നോക്കിക്കാണുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.