സൈബര്‍ ലോകത്ത് നിന്ന് വിട്ടു നിന്നുള്ള ജീവിതം ആധുനിക മനുഷ്യന് അസാധ്യമായി തുടങ്ങിയിരിക്കുന്നു, ഒരു നാണയത്തിനു രണ്ട് വശമുണ്ടെന്ന പോലെ ഇന്റര്‍നെറ്റിനും അനുബന്ധ സേവനങ്ങള്‍ക്കും മോശമായ ഒരു വശം കൂടെയുണ്ട്. അടുത്തിടെ ലോകത്ത് സൈബര്‍ ക്രൈമുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ നമ്മള്‍ അല്പം അധികം ആശങ്ക പെടെണ്ടതുണ്ട്. അടുത്തിടെ വളര്‍ന്നു വന്ന സ്മാര്‍ട് ഫോണ്‍ സംസ്‌കാരമാണ് സൈബര്‍ ക്രൈമുകളുടെ എണ്ണത്തില്‍ ഇത്ര വര്‍ദ്ധനവുണ്ടാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ വര്‍ഷം ഇതുവരെ മാത്രം 48 കോടി സ്മാര്‍ട്‌ഫോണുകള്‍ വിറ്റുപോയതായാണ് ഏകദേശ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്മാര്‍ട്‌ഫോണുകള്‍ നല്‍കുന്ന സാങ്കേതിക സൗകര്യങ്ങളാണ് അവ മൂലമുള്ള ക്രൈമുകള്‍ വര്‍ദ്ധിക്കുന്നതിനും കാരണമെന്ന് ബ്രിട്ടനിലെ സുരക്ഷാ വിദഗ്ധരായ ഡെറ്റികയുടെ ഹെന്റി ഹാരിസണ്‍ പറയുന്നു.
‘നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കാവുന്ന ഒരു തികഞ്ഞ കമ്പ്യൂട്ടറാണ് സ്മാര്‍ട് ഫോണ്‍’- അദ്ദേഹം വിശദീകരിക്കുന്നു. ഇമെയിലുകള്‍ പരിശോധിക്കാനും ട്വിറ്ററും ഫേസ്ബുക്കും ഉപയോഗിക്കാനും ബാങ്ക് അക്കൗണ്ടുകള്‍ നിയന്ത്രിക്കാനും എന്നുവേണ്ട ഒരു നാവിഗേറ്ററായിപ്പോലും ഈ ഉപകരണം പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഇത്ര ബ്രഹത്തായ ഉപയോഗങ്ങളാണ് കുറ്റകൃത്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നത് എന്ന് ക്രിപ്‌റ്റോകാര്‍ഡ്‌സിലെ ജാസണ്‍ ഹാര്‍ട്ട് വിവരിക്കുന്നു. അദ്ദേഹം ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പേരുകേട്ട ഒരു സ്ട്രീറ്റില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഒരു സ്മാര്‍ട് ഫോണ്‍ വാങ്ങി. പിന്നീട് വൈ ഫൈ കണക്ഷന്‍ ലഭിക്കുന്നതിനായി ഇന്റര്‍നെറ്റില്‍ നിന്ന് സൗജന്യമായി ലഭിച്ച സോഫ്്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഹാക്കര്‍മാര്‍ വൈ ഫൈ ഉപയോഗിച്ച് അദ്ദേഹത്തിന്റെ പാസ്‌വേര്‍ഡും മറ്റു വിവരങ്ങളും ചോര്‍ത്തിയെടുത്തു.
ഒരു ഇന്റര്‍നെറ്റ് കഫെക്ക് പുറത്ത് കാറിലിരുന്ന് ട്വിറ്ററില്‍ പ്രവേശിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ ഐ പി അഡ്രസ് ഉള്‍പ്പെടെ ഹാക്കര്‍ ഡീകോഡ് ചെയ്‌തെടുത്തത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 2000 ശതമാനം സൈബര്‍ ക്രൈമുകള്‍ക്കായ പരാതി ലഭിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അടുത്ത ആറുമാസത്തിനിടെ ഇത് ആറായിരം ശതമാനമായേക്കാം എന്നും അവര്‍ പറയുന്നു. 18.2 ശതമാനം സ്മാര്‍ട് ഫോണുകളും ആപ്പിള്‍ സോഫ്റ്റ്‌വെയറും 22.1 ശതമാനം സ്മാര്‍ട്‌ഫോണുകളും നോക്കിയ സിംബിയനും 11.7 ശതമാനം ബ്ലാക്ക് ബെറി റിം സോഫ്റ്റ്‌വെയറുമാണ് ഉപയോഗിക്കുന്നത്.
ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ കുറ്റകൃത്യ ഭീഷണി സൈബര്‍ക്രൈമായി മാറിയിരിക്കുന്നു. സൈബര്‍ ക്രൈം മൂലം ബ്രിട്ടന് ഒരു വര്‍ഷത്തെ നഷ്ടം 2700 കോടി പൗണ്ടാണ്. ഇത് മയക്കുമരുന്ന് കച്ചവടം മൂലമുള്ള നഷ്ടത്തിന്റെ നാലിരട്ടിയാണ്. ഇതില്‍ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം 220 കോടി പൗണ്ടും വ്യക്തികള്‍ക്കുണ്ടാകുന്ന നഷ്ടം 310 കോടി പൗണ്ടുമാണ്. ബാക്കി നഷ്ടം സംഭവിക്കുന്നത് ബിസിനസുകാര്‍ക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല